ട്വിറ്റര്‍ ഉപഭോക്തക്കള്‍ക്കായി ന്യൂ ലൈവ്, ഓണ്‍ ഡിമാന്‍ഡ്, പ്രീമിയം വീഡിയോകള്‍ എത്തുന്നു

May 01, 2019 |
|
Lifestyle

                  ട്വിറ്റര്‍ ഉപഭോക്തക്കള്‍ക്കായി ന്യൂ ലൈവ്, ഓണ്‍ ഡിമാന്‍ഡ്, പ്രീമിയം വീഡിയോകള്‍ എത്തുന്നു

ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് ലൈവ് സ്ട്രീമിങ് വീഡിയോകള്‍ ലഭ്യമാക്കാന്‍ യൂനി വിഷന്‍,  ദി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍, എന്‍എഫ്എല്‍, ഇഎസ്പിഎന്‍, വിയാകോം എന്നിവയുമായി പ്രീമിയം ഉള്ളടക്ക കരാറുകള്‍ ട്വിറ്റര്‍ പ്രഖ്യാപിച്ചു. ട്വിറ്ററിന്റെ 'ഡിജിറ്റല്‍ കണ്ടന്റ് ന്യൂ ഫ്രണ്ട്‌സ്' എന്ന പരിപാടിയിലാണ് തങ്ങളുടെ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്.  ഡീലുകള്‍, പുതിയ ലൈവ്, ഡിമാന്‍ഡ് പ്രീമിയം വീഡിയോ പ്രോഗ്രാമിംഗ് എന്നിവ പ്രദര്‍ശിപ്പിക്കും. 

പരസ്യദാതാക്കള്‍ക്ക് സ്വാധീനമുള്ളതും സ്വീകരിക്കുന്നതുമായ പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്നതിനുള്ള പുതിയ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. വാര്‍ത്തകള്‍, സ്‌പോര്‍ട്‌സ്, ഗെയിമിംഗ്, വിനോദം എന്നിവയിലുടനീളം പുതിയ സഹകരണം പ്രഖ്യാപിച്ചു. വ്യത്യസ്ഥ ഭാഷകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ കണക്കിലെടുത്താണ് പുതിയ കരാര്‍ സൃഷ്ടിക്കുന്നത്. 

ട്വിറ്ററില്‍ ഇതിനകം തന്നെസിഎന്‍എന്‍, മാര്‍വല്‍, ഡ്രോണ്‍ റേസിംഗ് ലീഗുകളുമായുള്ള ഉള്ളടക്ക പങ്കാളിത്തമുണ്ട്. ട്വിറ്ററുമായി ഒരു മള്‍ട്ടി-വര്‍ഷ പങ്കാളിത്ത വിപുലീകരണത്തിന്റെ ഭാഗമായി എന്‍എഫ്എല്‍ പ്രോഗ്രാം വീഡിയോ ഹൈലൈറ്റുകള്‍, ബ്രേക്കിംഗ് ന്യൂസ്, വിശകലനം എന്നിവ തുടരും. കൂടാതെ എന്‍എഫ്എല്‍ ടെന്‍ഡ് പോള്‍ പോള്‍ പരിപാടികള്‍ക്ക് ചുറ്റും പുതിയ ലൈവ് ഷോകളും ഉള്‍പ്പെടുത്തും.

 

Related Articles

© 2025 Financial Views. All Rights Reserved