
യുഎഇയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നാണ് ഫസ്റ്റ് അബുദാബി ബാങ്ക്. നടപ്പുവര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ഫസ്റ്റ് അബുദാബി ബാങ്കിന് നേട്ടമുണ്ടായതായി റിപ്പോര്‍ട്ട്. നടപ്പുവര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ മൂന്ന് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബാങ്കിന്റെ അറ്റലാഭം 3.11 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ 3.032 ബില്യണായിരുന്നു രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം ബാങ്കിന്റെ അറ്റപലിശേതര വരുമാനത്തില്‍ സെപ്റ്റംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുമ്‌ടെന്നാണ് റിപ്പോര്‍ട്ട്. ബാങ്കിന്റെ പലിശേതര ഇനത്തിലുള്ള വരുമാനം 10 ശതമാനം ഉയര്‍ന്ന് 1.74 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.മുന്‍വര്‍ഷം ഇതേകാലയളവില്‍ പലിശേതര വരുമാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 1.58 ബില്യണ്‍ ദിര്‍ഹമാണെന്നാണ് റിപ്പോര്‍ട്ട്.
വായ്പാ ഇനത്തില്‍ ബാങ്കിന്റെ വരുമാനം 378 ബില്യണായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം ഏഴ് ശതമാനം വര്‍ധന. നിക്ഷേപം അഞ്ച് ശതമാനം വര്‍ധിച്ച് 477 ബില്യണായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.