കേന്ദ്രബജറ്റ് ജനകീയ ബജറ്റായി മാറുമോ? സാമ്പത്തിക വിദഗ്ധന്‍ ജോര്‍ജ് ജോസഫ് സംസാരിക്കുന്നു

January 24, 2020 |
|
Talk to the Expert

                  കേന്ദ്രബജറ്റ് ജനകീയ ബജറ്റായി മാറുമോ? സാമ്പത്തിക വിദഗ്ധന്‍ ജോര്‍ജ് ജോസഫ് സംസാരിക്കുന്നു

സാമ്പത്തിക മാന്ദ്യവും സങ്കീര്‍ണ സാഹചര്യങ്ങളിലൂടെയും രാജ്യം കടന്നുപോകുമ്പോള്‍ ഫെബ്രുവരി ഒന്നിന് കേന്ദ്രധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ തന്റെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. സമ്പദ് വ്യവസ്ഥയുടെ സകല മേഖലകളിലും ബാധിച്ചിരിക്കുന്ന മാന്ദ്യത്തിന് പരിഹാരമാകുമോ ,ജനകീയ ബജറ്റായിരിക്കുമോ അവതരിപ്പിക്കുക എന്ന ആശങ്കയിലാണ് ജനങ്ങളും സാമ്പത്തിക മേഖലയും. വരാനിരിക്കുന്ന ബജറ്റില്‍ രാജ്യം പ്രതീക്ഷിക്കുന്നത് എന്തൊക്കെയാണെന്ന് ഫിനാന്‍ഷ്യല്‍ വ്യൂസില്‍ പങ്കുവെക്കുകയാണ് മുതിര്‍ന്ന സാമ്പത്തിക നിരീക്ഷകനും മാധ്യമപ്രവര്‍ത്തകനുമായ ജോര്‍ജ് ജോസഫ്

ജോര്‍ജ് ജോസഫ് (സാമ്പത്തിക നിരീക്ഷകന്‍)/ടി കെ സബീന

പ്രത്യേക സാമ്പത്തിക സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ കേന്ദ്രബജറ്റ് ജനകീയ ബജറ്റായി മാറുന്നത് എങ്ങിനെ? നിലവിലുള്ള ഊരാക്കുടുക്കുകളുടെ കെട്ടഴിച്ച് സമ്പദ് വ്യവസ്ഥയെ സ്വതന്ത്രമാക്കാന്‍ ധനവകുപ്പ്മന്ത്രിയുടെ പുതിയ ബജറ്റിന് സാധിക്കുമോ?

നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ബജറ്റ് തന്നെയായിരിക്കും ധനവകുപ്പ്മന്ത്രി നിര്‍മലാ സീതാരാമന്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ പോകുന്നത്.ഇതിന്റെ പശ്ചാത്തലം പ്രധാനമാണ്. കാരണം രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയുടെ വ്യക്തമായ നേര്‍ചിത്രം സാധാരണക്കാര്‍ക്ക് പോലും മനസിലാകുന്ന കാര്യമാണ്. കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനിടയിലെ ചരിത്രത്തില്‍ ഇന്ത്യയുടെ സാമ്പത്തിക രംഗം നേരിട്ടിട്ടുള്ള ഗുരുതരമായ പ്രതിസന്ധിയാണ് കണ്ടുവരുന്നത്. ഇടക്കാല ബജറ്റിന് ശേഷവും സാമ്പത്തികസ്ഥിതി ദുര്‍ബലമായ സ്ഥിതിയിലേക്ക് പോയി. സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ ജിഡിപി 4.5 ശതമാനത്തിലേക്ക് താഴ്ന്നു.ഏകദേശം മൂന്ന് ശതമാനത്തോളം ഇടിവ് ജിഡിപിയുടെ വളര്‍ച്ചയില്‍ മാത്രമാണ് ഉണ്ടായിരിക്കുന്നത്. നാല്‍പത് വര്‍ഷത്തിനിടെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ നിരക്കിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

ഏത് ആസ്പകറ്റുകള്‍ പരിശോധിക്കുമ്പോള്‍ രൂപയുടെ മൂല്യത്തിലുണ്ടായ തകര്‍ച്ച,അവശ്യസാധനങ്ങളുടെ അഭൂതപൂര്‍വ്വമായ വിലക്കയറ്റം,ചില്ലറ വില്‍പ്പനയിലെ പണപ്പെരുപ്പ നിരക്ക് അഞ്ചര വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.3% എന്ന ഉയര്‍ന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. മൊത്തംവില സൂചിക  അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഹോള്‍സെയില്‍ പ്രൈസ് ഇന്റക്‌സും വന്‍തോതില്‍ ഉയര്‍ന്നിരിക്കുന്നത്. മാന്ദ്യം ആദ്യം പ്രകടമായത് കാര്‍ഷികമേഖലയിലും,ഇടത്തരം മേഖലകളിലാണെങ്കില്‍ ഇപ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഇടയിലേക്കും ഇത് പകര്‍ന്നിരിക്കുന്നു. എഫ്എംസിജി അടക്കമുള്ള കോര്‍ സെക്ടറുകള്‍ തകര്‍ന്നടിഞ്ഞിരിക്കുന്നു.എല്ലാ മേഖലയും തകര്‍ന്നിരിക്കുന്നു. ആവശ്യത്തിന് നിര്‍മാണ മേഖലയില്‍ ജോലിയില്ല. ഇതോടൊപ്പം തന്നെ കയറ്റുമതിയും ഇറക്കുമതി കുത്തനെ ഇടിഞ്ഞു. ഇറക്കുമതി കുറയുന്നു എന്ന് പറയുമ്പോള്‍ ഇക്കണോമിക് ആക്ടിവിറ്റി താഴോട്ട് പോകുന്നു എന്നസൂചനയാണ് ഇത് നല്‍കുന്നു. ഇത് കൂടാതെ അഭിജിത്ത് ബാനര്‍ജിയെ പോലുള്ള പ്രമുഖ സാമ്പത്തിക ശസ്ത്രജ്ഞര്‍ ഇന്ത്യ ഗുരുതരാവസ്ഥയിലൂടെ കടന്നുപോകുന്നുവെന്നാണ് അഭിപ്രായപ്പെടുന്നത്.

ലോകമാന്ദ്യം പൊതുവേ എല്ലാ രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ സാമ്പത്തിക മാന്ദ്യം സങ്കീര്‍ണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. തൊഴില്‍മേഖലയും വ്യാപാരമേഖലയും വന്‍ ഇടിഞ്ഞാണുള്ളത്. രാജ്യത്തെ ബാധിച്ച മാന്ദ്യത്തിന്റെ അനുരണനങ്ങള്‍ താഴേതട്ടിലേക്ക് ഇറങ്ങിവരികയാണ്. ഐഎംഎഫ് വരെ വളര്‍ച്ചാ അനുമാനം വെട്ടിച്ചുരുക്കി. പ്രധാമന്ത്രി പറയുന്നത് അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയെന്നാണ്. എന്നാല്‍ ഇത് സാധ്യമാകണമെങ്കില്‍ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചാ അനുമാനം 15 % മുകളില്‍ നില്‍ക്കണം.എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ അവകാശപ്പെടുന്ന വളര്‍ച്ച ഉണ്ടോയെന്ന് പോലും അരവിന്ദ് സുബ്രഹ്മണ്യനെ പോലുള്ളവര്‍ പറയുന്നു. ഇന്ത്യ അവകാശപ്പെടുന്ന വളര്‍ച്ചാ അനുമാനം അന്താരാഷ്ട്ര ഏജന്‍സികള്‍ വിശ്വസിക്കുന്നില്ല. അവര്‍ സ്വന്തം ഡാറ്റാ ശേഖരണവും അനലൈസുമൊക്കെ നടത്തിയാണ് ശരിയായ വളര്‍ച്ച കണ്ടെത്തുന്നത്. ഇവരുടെയൊക്കെ അവകാശവാദം കണക്കിലെടുത്താല്‍ രണ്ട് ശതമാനമാണ് ഇന്ത്യന്‍ ജിഡിപി.അപ്പോള്‍ എത്രമാത്രം ഗുരുതരമാണ് സാമ്പത്തിക പ്രതിസന്ധി. ഈ ഗുരുതര പ്രതിസന്ധി പരിഹരിക്കാന്‍ ധനമന്ത്രി നിര്‍മലാ സീതാരാമനോ പ്രധാനമന്ത്രിയ്‌ക്കോ സാധിക്കുന്നില്ല.അവര്‍ ഇരുട്ട് കൊണ്ട് ഓട്ടയടക്കുകയാണ്. പ്രശ്‌നം അഡ്രസ് ചെയ്യാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. കോര്‍പ്പേറേറ്റ് ആദായനികുതി കുറച്ചുകൊടുത്തു. എന്താണ് സാമ്പത്തിക മേഖലയ്ക്ക് ഉണ്ടായ നേട്ടം.25000 കോടിരൂപയുടെ റിയല്‍എസ്റ്റേറ്റ് മേഖലയിലെ ക്യാമ്പയിന് വേണ്ടി പണം വകയിരുത്തി. പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടായില്ല.

ഓരോ വെള്ളിയാഴ്ചകളിലും വരുന്ന പല പ്രഖ്യാപനങ്ങലും സാമ്പത്തിക മേഖലയില്‍ ഏശിയിട്ടില്ല. എല്ലാവരും വളരെ ആശങ്കയോടെയാണ് ബജറ്റ് ഉറ്റുനോക്കുന്നത്. പ്രശ്‌നങ്ങള്‍ അഡ്രസ് ചെയ്യാന്‍ എന്തെങ്കിലും ചെയ്യാനാകുമോ ധനവകുപ്പ്മന്ത്രിയ്ക്ക് എന്നതാണ്ഓരോരുത്തരും നോക്കികാണുക. വളരുന്ന ഇക്കണോമിയില്‍ ഇന്ത്യയെ പോലുള്ള ഇക്കണോമിയില്‍ കാണാന്‍ പാടില്ലാത്ത അവസ്ഥയാണ്. സ്റ്റാക്ലേഷന്‍ എന്ന പ്രതിഭാസമാണ് ഇപ്പോള്‍ സംഭവിക്കുന്നത്.ഒരേസമയം വിലക്കയറ്റം ഉണ്ടാകുകയും അതേസമയം വിപണിയില്‍ സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യത ഉണ്ടായിരിക്കുകയും ചെയ്യുന്ന അവസ്ഥ വിപണിയില്‍ സംജാതമാകുന്നു. അതുകൊണ്ടാണ് ഇന്ത്യ സങ്കീര്‍ണമായ അവസ്ഥയിലേക്കാണ് കടന്നുപോകുന്നത്. അതുകൊണ്ട് ഈ ബജറ്റ് നിര്‍ണായകമാണ്. 

മാര്‍ക്കറ്റുകളില്‍ പണം ചെലവാക്കുന്നതിന് ഉതകുന്ന പോളിസികള്‍ പ്രഖ്യാപിക്കണം. ആദായനികുതി കുറച്ച് കൊടുത്ത് ക്രയവിക്രയ ശേഷി വര്‍ധിപ്പിക്കാം. ഇതൊക്കെ പരിഗണനയിലുണ്ടെങ്കിലും പ്രതീക്ഷിച്ചത്ര മാറ്റങ്ങളുണ്ടാകില്ല. സര്‍ക്കാര്‍ തന്നെ അടിസ്ഥാന മേഖലകളിലേക്ക് പണം ചെലവഴിച്ച് ആളുകളില്‍ പണമെത്തിക്കുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കേണ്ടത്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, സര്‍ക്കാര്‍ വര്‍ഗീയ നടപടികളിലേക്കാണ് ഈ അവസ്ഥയിലും ശ്രദ്ധയൂന്നത്. പൗരത്വഭേദഗതിയും ദേശീയ രജിസ്ട്രറിലേക്കുമൊക്കെ പോയി ആഭ്യന്തര പ്രശ്‌നങ്ങളിലേക്ക് തിരിച്ചുവിടുകയാണ് ചെയ്യുന്നത്. അതിന് പകരം ആഭ്യന്തര സാമ്പത്തിക വ്യവസ്ഥയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഈ വരാനിരിക്കുന്ന ബജറ്റ് ഇന്ത്യാ ചരിത്രത്തില്‍ ഇടംപിടിക്കേണ്ടഒന്നാണ്. എല്ലാവിധ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരമായിരിക്കണം കേന്ദ്രസര്‍ക്കാരിന്റെ പുതു ബജറ്റ് എന്നതാണ് തന്റെ അഭിപ്രായം.

Sabeena T K

Sub Editor Financial View
mail: [email protected]

Related Articles

© 2024 Financial Views. All Rights Reserved