
കല്‍ക്കത്ത: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലൊന്നായ യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്‍ഡ്യ 2019-2020 സാമ്പത്തിക വര്‍ഷം 1000 കോടി രൂപയുടെ അറ്റാദയമാണ് ലക്ഷ്യമിടുന്നതെന്ന് ബാങ്ക് സിഇഒയും, എംഡിയുമായ അശോക് കുമാര്‍ പ്രഥാന്‍ പറഞ്ഞു. നടപ്പുസാമ്പത്തിക വര്‍ഷം കൂടുതല്‍ വളര്‍ച്ച ലക്ഷ്യമിട്ടുള്ള പദ്ധതികളാകും ബാങ്ക് നടപ്പിലാക്കുക. അതേസമയം 2018-2019 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ബാങ്കിന് 95 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ കണക്കുകള്‍ കൃത്യമായി പരിശോധിച്ചാല്‍ ബാങ്കിന് ഏപ്രില്‍-ജൂണ്‍ കാലയളില്‍ 105 കോടി രൂപയുടെ അറ്റാദായം നേടാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ബാങ്ക് പുറത്തുവിട്ട കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
ബാങ്ക് മൂന്നാം പാദത്തില്‍ കൂടുതല്‍ വളര്‍ച്ച മനേടുമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. മൂന്നാം പാദത്തില്‍ ബാങ്ക് 800 കോടി രൂപ മുതല്‍ 1000 കോടി രൂപ വരെ അറ്റാദായമായി നേടുമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതീക്ഷയാണ് പ്രകടിപ്പിച്ചിട്ടുള്ളത്. നിലവില്‍ ബാങ്കിന്റ വായ്പാ വളര്‍ച്ച 73,000 കോടിരൂപയാണെന്നും, നടപ്പുസാമ്പത്തിക വര്‍ഷം ബാങ്ക് 81,000 കോടി രൂപയുടെ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ബാങ്ക് കൂടുതല്‍ അറ്റാദയം നേടാനുള്ള പ്രവര്‍ത്തനങ്ങളാകും വിപുലപ്പെടുത്തുക. ബാങ്കിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തിയിട്ടുള്ള പ്രചരണങ്ങള്‍ക്കും തുടക്കം കുറിക്കും.