
മുംബൈ: രാജ്യത്തെ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്‌സിസ് ബാങ്ക് 50 മാനേജരെ പിരിച്ചു വിടുമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക ബാധ്യത മൂലമാണ് പിരിച്ചുവിടല്‍ നടപടികളിലേക്ക് ബാങ്ക് മുതിരെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. മീഡ്‌ലെവല്‍ ചുമതലകള്‍ വഹിക്കുന്ന മാനേജര്‍മാരെയാണ് ബാങ്ക് പിരിച്ചുവിടുന്നത്. മാനേജ്‌മെന്റ് തലത്തില്‍ കൂടുതല്‍ അഴിച്ചു പണികള്‍ ഉണ്ടാകുമെന്നാണ് വിവരം.
പിരിച്ചു വിടലിനെ പറ്റി ബാങ്കിങ് അധികൃതര്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. പുതിയ ചീഫ് എക്‌സികുട്ടീവിന് കീഴില്‍ നടപ്പിലാക്കുന്ന റീസ്ട്രക്ചറിങ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിച്ചുവിടുന്നതെന്നാണ് ബാങ്കിങ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കോര്‍പറേറ്റ് റീട്ടെയ്‌ലര്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം ജീവനക്കാരെയാണ് ബാങ്ക് ഇപ്പോള്‍ പിരിച്ചുവിട്ടിട്ടുള്ളത്.
ബാങ്കിന്റെ ചിലവ് കുറക്കല്‍ ഭാഗമായാണ് പിരിച്ചു വിടുന്നത്. 50 ല്‍ കൂടുതല്‍ മിഡ്‌ലെവല്‍ മാനേജര്‍മാരെ ബാങ്ക് പിരിച്ചു വിട്ടതിനെ പറ്റി ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെന്നാണ് മിഡ്‌ലെവല്‍ ചുമതല വഹിക്കുന്ന ജീവനക്കാര്‍ പറയുന്നത്.