
സ്വീഡിഷ് ആഢംബര കാര്‍ നിര്‍മാതാക്കളായ വോള്‍വോ കാര്‍സ് ഇന്ത്യ ഈ വര്‍ഷം രണ്ടാം പാദത്തില്‍ ബാറ്ററി ഓപ്പറേറ്റര്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് പുറത്തിറക്കും. ഹൈബ്രിഡ് അവതരിപ്പിക്കുന്നതോടൊപ്പം രാജ്യത്തെ ഗ്രാമീണ വിപണിയെക്കുറിച്ചും കമ്പനി പരിശോധിക്കും. വോള്‍വോ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ചാള്‍സ് ഫ്രംബ് പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള കംബോണന്റ്‌സും ഘടകങ്ങളും ഇറക്കുമതി ചെയ്യാനുള്ള കസ്റ്റംസ് ഡ്യൂട്ടി സര്‍ക്കാര്‍ ജനുവരിയില്‍ 15 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചിരുന്നു.
ബാറ്ററി ഓപ്പറേറ്റഡ് ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കമ്പനി പദ്ധതി തയ്യാറാക്കി. ഇത് വളരെ ആവേശകരമായ പ്രഖ്യാപനമാണ്. ചെറു നഗരങ്ങളെ ലക്ഷ്യം വെച്ച് വികസനം നടത്താന്‍ കമ്പനി ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു. അടുത്തിടെ ഇന്‍ഡോര്‍, റായ്പൂര്‍ എന്നിവിടങ്ങളില്‍ വോള്‍വോ ഒരു ഡീലര്‍ കൂടി ചേര്‍ത്തു. കൂടാതെ കോഴിക്കോട് ഒരു ഷോറൂം തുറന്നു. വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ വോള്‍വോയ്ക്ക് നല്ല പ്രാതിനിധ്യം ഉണ്ട്. അതുകൊണ്ട് തന്നെ ചെറിയ വളരുന്ന വിപണികളില്‍ വോള്‍വോക്ക്് നല്ല അവസരം ഉണ്ട്. നോയ്ഡയില്‍ ഒരു ഷോറൂം അടുത്തിടെ ചേര്‍ത്തിട്ടുണ്ട്.
ഇപ്പോള്‍ 25 ഔട്ട്‌ലെറ്റുകള്‍ ഉണ്ട്, ഈ വര്‍ഷം രണ്ടോ മൂന്നോ ഔട്ട്‌ലെറ്റുകളിലേക്ക് (പ്ലാന്റ് വിപുലീകരിക്കാന്‍) വോള്‍വോ നോക്കുന്നുണ്ട്. 2018 ല്‍ വോള്‍വോ കാറുകളുടെ വില്‍പ്പന 30 ശതമാനം വര്‍ധിച്ച് 2,638 യൂണിറ്റായി. 2017 ല്‍ 2,029 യൂണിറ്റുകള്‍ ആയിരുന്നു വിറ്റഴിച്ചത്.