'ധരിക്കാവുന്ന' സാങ്കേതിക വിദ്യ ഇനി കുതിക്കും; വെയറെബിള്‍ ഗാഡ്ജറ്റ് വിപണി 2023ഓടെ 54 ബില്യണ്‍ ഡോളറിലെത്തുമെന്ന് നിഗമനം; ഏറ്റവുമധികം ആവശ്യക്കാര്‍ സ്മാര്‍ട്ട് വാച്ചിന്

August 07, 2019 |
|
Lifestyle

                  'ധരിക്കാവുന്ന' സാങ്കേതിക വിദ്യ ഇനി കുതിക്കും; വെയറെബിള്‍ ഗാഡ്ജറ്റ് വിപണി 2023ഓടെ 54 ബില്യണ്‍ ഡോളറിലെത്തുമെന്ന് നിഗമനം; ഏറ്റവുമധികം ആവശ്യക്കാര്‍ സ്മാര്‍ട്ട് വാച്ചിന്

ഡല്‍ഹി: നൂതന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ധരിക്കാവുന്ന ഗാഡ്ജറ്റ് വിപണി വൈകാതെ ശതകോടികള്‍ കൊയ്യുന്ന മാര്‍ക്കറ്റായി വളരുമെന്നാണ് ഇപ്പോള്‍ സൂചനകള്‍ പുറത്ത് വരുന്നത്. 2018ലെ കണക്കുകള്‍ നോക്കിയാല്‍ 23 ബില്യണ്‍ യുഎസ് ഡോളറിന്റെ വിപണിയുള്ള കമ്പനിയായി ഇത് വളര്‍ന്നിരുന്നു. ഇത് 2023ഓടെ 54 മില്യണ്‍ ഡോളര്‍ വിറ്റുവരവുള്ള മേഖലയായി ഇത് വളരുമെന്നാണ് സിഎജിആര്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ വ്യക്തമാക്കുന്നത്.

വിവരശേഖരണ കമ്പനിയായ ഗ്ലോബല്‍ ഡാറ്റായുടെ റിപ്പോര്‍ട്ട് പ്രകാരം സ്മാര്‍ട്ട് വാച്ചുകള്‍ക്കാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ ഏറെയുള്ളത്. ഹെല്‍ത്ത് മോണിറ്ററിങ് മുതല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് വരെ നടത്താന്‍ സാധിക്കുന്ന സ്മാര്‍ട്ട് വാച്ചുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ആരോഗ്യം, ലോജിസ്റ്റിക്‌സ്, ഇന്‍ഷുറന്‍സ്, പ്രതിരോധം എന്നീ മേഖലകളില്‍ സാങ്കേതിക വിദ്യയെ അധികമായി ആശ്രയിക്കാന്‍ തുടങ്ങിയതോടെയാണ് വെയറെബിള്‍ ഗാഡ്ജറ്റുകളുടെ വില്‍പന വര്‍ധിച്ചത്.

ഈ വേളയിലാണ് സ്മാര്‍ട്ട് ഇയര്‍ വെയറുകളിലടക്കം പ്രവര്‍ത്തിക്കുന്ന തരത്തില്‍ പുത്തന്‍ ചുവടവെപ്പുമായി ഗൂഗിള്‍ അസിസ്റ്റന്റടക്കം രംഗത്തെത്തിയത്. 

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved