
ന്യൂഡല്‍ഹി: വാട്സ് ആപ്പ് 2020 ഫിബ്രുവരി ഒന്നുമുതല്‍ ചില ഐഫോണുകളില്‍ തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തും. വാട്ട്സ്ആപ്പിന്റെ പുതിയ അറിയിപ്പ് പ്രകാരം ഐഒഎസ് 8 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്ട്സ്ആപ്പ് മേല്‍പ്പറഞ്ഞ തീയതി മുതല്‍ ലഭിക്കില്ല. കൂടുതല്‍ മെച്ചപ്പെട്ട ഉപയോഗത്തിനായി നിങ്ങളുടെ ഗാഡ്ജറ്റുകള്‍ പുതിയ ഐഒഎസിലേക്ക് അപ്ഡേറ്റ് ചെയ്യണം എന്നും ബ്ലോഗ് പോസ്റ്റിലൂടെ വാട്ട്സ്ആപ്പ് ആവശ്യപ്പെടുന്നു. ഇതേ സമയം ആന്‍ഡ്രോയ്ഡ് 2.3.7 പതിപ്പ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണുകളിലും തങ്ങളുടെ സപ്പോര്‍ട്ട് അവസാനിപ്പിക്കുമെന്ന് വാട്ട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്.
തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം കൃത്യമായ ഇടവേളകളില്‍ അപ്ഡേറ്റ് ചെയ്യുന്നവരാണ് ആപ്പിള്‍. ഇത്തരത്തില്‍ ഐഒഎസ് 13 അപ്ഡേറ്റ് ആപ്പിള്‍ നടപ്പിലാക്കുകയാണ്. പുതിയ അപ്ഡേറ്റിന് അനുസരിച്ച് ആപ്പിള്‍ ഐഫോണ്‍ സപ്പോര്‍ട്ട് വീണ്ടും അപ്ഡേറ്റ് ചെയ്യുകയാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ്. ഈ സാഹചര്യത്തിലാണ് ചില ഐ ഫോണുകളില്‍ വാട്സ് ആപ്പിന്റെ സേവനം ലഭ്യമാകില്ല എന്ന കാര്യ അറിയിച്ചിരിക്കുന്നത്. ശഛട 8ല്‍ ഇനി പുതിയ അക്കൗണ്ടുകള്‍ സൃഷ്ടിക്കാനോ നിലവിലുള്ള അക്കൗണ്ടുകള്‍ സ്ഥിരീകരിക്കാനോ കഴിയില്ലെന്നാണ് അപ്ഡേറ്റ് വ്യക്തമാക്കുന്നത്.
വാട്ട്സ്ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഐഒഎസ് 9 അല്ലെങ്കില്‍ അതിനുശേഷമുള്ള പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടി വരും. അണ്‍ലോക്ക് ചെയ്ത ഉപകരണങ്ങളുടെ ഉപയോഗത്തില്‍ നിയന്ത്രണങ്ങളില്ല. എന്നിരുന്നാലും, ഈ പരിഷ്‌ക്കരണങ്ങള്‍ ഉപകരണത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാമെന്നതിനാല്‍, ഐഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കും വാട്ട്‌സ്ആപ്പ് സേവനം നല്‍കാന്‍ കഴിയില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.