ടിക് ടോകിന് മുമ്പില്‍ മുട്ടുമടക്കി സിലിക്കണ്‍ വാലി; വളര്‍ച്ചാരഹസ്യം തേടി ഫേസ്ബുക്കും ഗൂഗിളും

November 14, 2019 |
|
Lifestyle

                  ടിക് ടോകിന് മുമ്പില്‍ മുട്ടുമടക്കി സിലിക്കണ്‍ വാലി; വളര്‍ച്ചാരഹസ്യം തേടി ഫേസ്ബുക്കും ഗൂഗിളും

ചൈനീസ് വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോം ആയ ടിക് ടോകിന് മുമ്പില്‍ വിയര്‍ക്കുകയാണ് സിലിക്കണ്‍വാലി. കഴിഞ്ഞ 12 മാസം കൊണ്ട് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനുകളില്‍ ഒന്നാംസ്ഥാനം നേടിയത് ടികടോകാണ്. 75 കോടിയാണ് ടിക് ടോകിന്റെ ഡൗണ്‍ലോഡ് നമ്പര്‍. സെന്‍സര്‍ ടവറാണ് ഇക്കാര്യം പുറത്തുവിട്ടത്. ഫേസ്ബുക്കിന് 71 കോടി ,ഇന്‍സ്റ്റഗ്രാമിന് 45 കോടി ,യൂട്യൂബ് 30 കോടി ,സ്‌നാപ്പ് ചാറ്റ് 27.5 കോടി എന്നിങ്ങനെയാണ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. ബെയ്ജിങ് ആസ്ഥാനമായ ഏഴ് വര്‍ഷം മാത്രം പ്രായമുല്‌ള ബൈറ്റ ്ഡാന്‍സ് എന്ന കമ്പനിയാണ് ടിക് ടോകിന്റെ ഉടമകള്‍. എന്നാല്‍ കുറഞ്ഞ കാലയളവ് കൊണ്ട് ഇത്രയും വലിയ വളര്‍ച്ച നേടിയ ടിക് ടോക് യുഎസ് ടെക് ആപ്പ് കമ്പനികളുടെ ആധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ഈ ചൈനീസ് കമ്പനിയുടെ  ഇത്ര വലിയ വളര്‍ച്ച നേടാനായതിന്റെ രഹസ്യം തേടുകയാണ് ഫേസ്ബുക്ക് അടക്കമുള്ളവര്‍.

കഴിഞ്ഞ വര്‍ഷം ടിക് ടോകിന് സമാനമായി  പേസ്ബുക്ക് ലാസോ ആപ്പ് പുറത്തിറിക്കിയിരുന്നു. എന്നാല്‍ വെറും അഞ്ച് ലക്ഷത്തില്‍ താഴെയായിരുന്നു ഡൗണ്‍ലോഡ് . ടിക്ടോകില്‍ വെറും 15-60 സെക്കന്റ് വരെയുള്ള വീഡിയോകള്‍ക്ക് ലഭിക്കുന്ന ജനസമ്മിതി ലാസോ ആപ്പ് വീഡിയോകള്‍ക്ക് നേടാനായില്ല. യൂട്യൂബും ടിക്ടോകിനെ മറികടക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ടിക് ടോകിന് സമാനമായ ഫയര്‍വര്‍ക്ക് എന്ന ആപ്ലിക്കേഷനെ സ്വന്തമാക്കാന്‍ ഗൂഗിള്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

അതേസമയം ടിക് ടോകിന് വെല്ലുവിളി ഉയര്‍ത്താന്‍ തങ്ങളില്ലെന്ന നിലപാടിലാണ് സമാനരീതിയിലുള്ള ആപ്ലിക്കേഷനായ സ്‌നാപ് ചാറ്റ് . ടിക് ടോകിന് കൗമാരപ്രായക്കാരാണ് കൂടുതല്‍ ഉപയോക്താക്കളെന്നും തങ്ങളുടേത് പ്രായം കൂടിയവരാണെന്നും സ്‌നാപ് ചാറ്റ് ഉടമ ഇവാന്‍ സ്‌പൈഗല്‍ പറഞ്ഞു. കൂടാതെ അപരിചിതരുടെ വീഡിയോകളാണ് ടിക് ടോകിന്റേത്. എന്നാല്‍ തങ്ങള്‍ സൗഹൃദബന്ധത്തിലുള്ളവരുടെ വീഡിയോകള്‍ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും അദേഹം വ്യക്തമാക്കി. 

 

Read more topics: # Facebook, # TikTok, # Snapchat,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved