ഇനി എല്ലാം അതിവേഗം; റെഡ്മി 5ജി മോഡല്‍ കെ30 ഡിസംബര്‍ 10ന് വിപണിയില്‍

November 26, 2019 |
|
Lifestyle

                  ഇനി എല്ലാം അതിവേഗം; റെഡ്മി 5ജി മോഡല്‍ കെ30 ഡിസംബര്‍ 10ന് വിപണിയില്‍

റെഡ്മിയുടെ പുതിയ മോഡലായ റെഡ്മി കെ30 ഡിസംബര്‍ 10ന് ചൈനയിലെ വിപണിയില്‍ അവതരിപ്പിക്കും.. 5ജി കണക്ടിവിറ്റിയുള്ള  റെഡ്മിയുടെ ആദ്യ ഫോണാണിതെന്ന് റെഡ്മി ജനറല്‍ ചൈനാ ജനറല്‍ മാനേജര്‍ ലൂ വിബിങ് അറിയിച്ചു. റെഡ്മി കെ30,കെ30 പ്രോ  എന്നിവയുടെ സവിശേഷതകള്‍ അടക്കമുള്ള വിവരങ്ങള്‍ ഉടന്‍ തന്നെ വിപണിയിലെത്തിയേക്കുമെന്നാണ് സൂചനകള്‍.

2020ല്‍ 5ജി നിരയിലുള്ള ഏറ്റവും മികച്ച ഫോണ്‍ റെഡ്മി കെ 30 മോഡലായിരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.5ജിയുടെ  സ്റ്റാന്റ് എലോണ്‍,നൊണ്‍ സ്റ്റാന്റ് എലോണുകള്‍ക്ക് പിന്തുണ നല്‍കുന്ന ഹാര്‍ഡ് വെയറുകളായിരിക്കും ഇതില്‍ ഉപയോഗിച്ചിരിക്കുക. 5ജി ടെക്‌നോളജി ഉപയോഗിച്ചുള്ള ആദ്യ പോണായിരിക്കും റെഡ്മിയുടേതെന്നും കമ്പനി അവകാശപ്പെടുന്നു.

2020ല്‍ 5ജി ഫോണുകള്‍ക്കായി വലിയൊരു പദ്ധതിതന്നെയാണ് കമ്പനിക്കുള്ളതെന്നും 10 മോഡലുകളെങ്കിലും വിപണിയിലെത്തിക്കുമെന്നും ഷിയോമി സിഇഓ ലി ജുന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. ചൈനീസ് മാര്‍ക്കറ്റുകളേക്കാള്‍ വലിയ സ്വീകാര്യതയാണ് റെഡ്മി ബ്രാന്റിന് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ലഭിക്കുന്നത്. റെഡ്മി കെ 20 സീരിസ് കഴിഞ്ഞ മെയ് മാസം ചൈനയിലും ജൂലൈയില്‍ ഇന്ത്യയിലും എത്തിയിരുന്നു. ഇതിന് പിന്നാലെയെത്തുന്ന 5ജി കെ30,കെ30 പ്രോ മോഡലുകള്‍ക്കും വന്‍ വിപണിയാണ് ലക്ഷ്യംവെക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved