സ്മാർട്ട്ഫോണുകളുടെ വില വർധിപ്പിച്ച് ഷവോമി; കാരണം സ്മാർട്ട്‌ഫോണുകളുടെ ജിഎസ്ടി 12 ൽ നിന്ന് 18 ശതമാനമായി ഉയർത്തിയത്; ഷവോമിയുടെ റെഡ്മി, പോക്കോ എന്നിവയുൾപ്പെടെയുള്ള ഫോണുകൾക്കും വില കൂടും; വില വർദ്ധനവ് ഉടൻ പ്രാബല്യത്തിൽ

April 01, 2020 |
|
Lifestyle

                  സ്മാർട്ട്ഫോണുകളുടെ വില വർധിപ്പിച്ച് ഷവോമി; കാരണം സ്മാർട്ട്‌ഫോണുകളുടെ ജിഎസ്ടി  12 ൽ നിന്ന് 18 ശതമാനമായി ഉയർത്തിയത്; ഷവോമിയുടെ റെഡ്മി, പോക്കോ എന്നിവയുൾപ്പെടെയുള്ള ഫോണുകൾക്കും വില കൂടും; വില വർദ്ധനവ് ഉടൻ പ്രാബല്യത്തിൽ

ന്യൂഡൽഹി: എല്ലാ ഷവോമി സ്മാർട്ട്ഫോണുകളുടെയും വില വർധിപ്പിച്ചു. സ്മാർട്ട്‌ഫോണുകളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തുമെന്ന് ജിഎസ്ടി കൗൺസിൽ പ്രഖ്യാപിച്ചിരുന്നു. ജിഎസ്ടിയിലുണ്ടായ ഈ 50 ശതമാനം വർദ്ധനവ് സ്മാർട്ട്‌ഫോണുകളുടെ വില വർദ്ധിപ്പിക്കുമെന്ന് കമ്പനി കണക്കാക്കുന്നു. ഏപ്രിൽ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വർദ്ധിപ്പിച്ച നിരക്ക് സ്മാർട്ട്‌ഫോൺ വാങ്ങുന്നവരിൽ നിന്ന് ഈടാക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ഏപ്രിൽ 1 മുതൽ വില വർദ്ധനവ് പ്രാബല്യത്തിൽ വരുമെന്നതിനാൽ  ഞങ്ങളുടെ ഉല്പന്നങ്ങൾക്ക് വില വർദ്ധിപ്പിക്കുമെന്നും പുതിയ വില ഉടനടി പ്രാബല്യത്തിൽ വരുമെന്നും കമ്പനി പ്രസ്താവന ഇറക്കി. രാജ്യത്ത് വിൽക്കുന്ന ഓരോ സ്മാർട്ട്‌ഫോണിന്റെയും ഇടുങ്ങിയ മാർജിനും യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയുമാണ് ഉയർന്ന വിലയ്ക്ക് കാരണമെന്ന് കമ്പനി അവകാശപ്പെടുന്നു. റെഡ്മി, പോക്കോ എന്നിവയുൾപ്പെടെയുള്ള ഷവോമിയുടെ ജനപ്രിയ സ്മാർട്ട്‌ഫോണുകൾക്കും വില വർദ്ധനവ് ഉണ്ടാകും.

ഇന്ത്യൻ വിപണിയിലെ ഷവോമിയുടെ മുൻനിര എതിരാളിയായ റിയൽമിയുടെ പുതിയ നാർസോ സീരീസ് സ്മാർട്ട്‌ഫോണുകളുടെ വിലയും ഈ വർദ്ധനവ് സ്വീകരിക്കാൻ തയ്യാറായിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. തുടർന്ന് പല സ്മാർട്ട്‌ഫോൺ കമ്പനികളും തങ്ങളുടെ ഉൽപ്പാദന കേന്ദ്രങ്ങൾ അടക്കം അടച്ച് പൂട്ടിയിരുന്നു. ഇതോടെ ഉൽപ്പാദനവും വിതരണവുമെല്ലാം പ്രതിസന്ധിയിലായി. സ്മാർട്ട്‌ഫോൺ കമ്പനികൾ ഇങ്ങനെ പ്രശ്‌നങ്ങൾ നേരിടുന്ന സമയത്താണ് വില വർദ്ധനവ്.

അതേസമയം മൊബൈൽ ഫോണുകളിൽ ജിഎസ്ടി ഉയർത്താനുള്ള നിർദേശത്തിനെതിരെ ഇന്ത്യാ സെല്ലുലാർ & ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐസിഇഎ) ധനമന്ത്രി നിർമ്മലാ സീതാരാമനെ സമീപിച്ചിരുന്നു. ഹാൻഡ്‌സെറ്റുകൾ വാങ്ങുന്ന ഉപഭോക്തൃ വികാരത്തിന് ഇത് തടസ്സമാകുമെന്നും ഉപകരണങ്ങളുടെ പ്രാദേശിക നിർമ്മാണത്തെ ഇത് ബാധിക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കൊറോണ വൈറസ് മൂലം വിതരണ ശൃംഖല തകർന്ന് വ്യവസായം കടുത്ത സമ്മർദ്ദത്തിലാണെന്നും നിലവിലെ മൊബൈൽ ഫോണുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് ഭീമമായി ഉയർത്തുന്നത് വളരെ മോശമാണെന്നും, അത് അനുചിതമായ സമയത്താണെന്നും ഐസിഇഎ വ്യക്തമാക്കിയിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved