
സമീപ കാലത്തായി ജിഎസ്ടി നിരക്ക് വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് സിയോമി ടിവിയുടെ 3 മോഡലുകളുടെ വില 2,000 രൂപയായി കുറച്ചു. 32 ഇഞ്ച് സിയോമി എല്‍ഇഡി സ്മാര്‍ട്ട് ടിവി 4എയുടെ വില 1,500 രൂപയും 32 ഇഞ്ച് മി എല്‍ഇടി ടിവി 4സി പ്രോയ്ക്കും കുറഞ്ഞത് 2,000 രൂപ കുറയും. ചൊവ്വാഴ്ച മുതല്‍ ഈ മാറ്റങ്ങള്‍ ഫലപ്രദമായിട്ടുണ്ടെന്നാണ് സിയോമി അറിയിച്ചത്.
ഡിസംബര്‍ 22 നാണ് ജിഎസ്ടി കൗണ്‍സില്‍ ചരക്ക് സേവന നികുതിയില്‍ 33 ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് കുറച്ചത്. ആകെ 33 ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ചതില്‍ 26 ഉല്‍പ്പന്നങ്ങള്‍ 18 ശതമാനം നികുതി വിഭാഗത്തിലും ഏഴ് ഉല്‍പ്പന്നങ്ങള്‍ 28 ശതമാനം സ്ലാബിലും ഉളളവയാണ്. 28 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്കാണ് നികുതി നിരക്ക് കുറച്ചത്.