ഷവോമിയുടെ എംഐ ബാന്‍ഡ് 4 ഉടന്‍ വിപണിയിലെത്തും; നാലു നിറങ്ങളില്‍ ലഭ്യമാകുന്ന ബാന്‍ഡിന് വില 1700 മുതല്‍ 3500 വരെ; ഹൃദയമിടിപ്പ് നിരീക്ഷിക്കാനുള്ള സംവിധാനമുണ്ടെന്നും കമ്പനി

September 13, 2019 |
|
Lifestyle

                  ഷവോമിയുടെ എംഐ ബാന്‍ഡ് 4 ഉടന്‍ വിപണിയിലെത്തും; നാലു നിറങ്ങളില്‍ ലഭ്യമാകുന്ന ബാന്‍ഡിന് വില 1700 മുതല്‍ 3500 വരെ; ഹൃദയമിടിപ്പ് നിരീക്ഷിക്കാനുള്ള സംവിധാനമുണ്ടെന്നും കമ്പനി

ആഗോളതലത്തില്‍ തങ്ങളുടെ ഗാഡ്ജറ്റുകള്‍ ഇറക്കി ജനശ്രദ്ധ നേടിയ ഷവോമി ഇപ്പോള്‍ തങ്ങളുടെ സ്മാര്‍ട്ട് ബാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ ഇറക്കാനുള്ള നീക്കത്തിലാണ്. എംഐ ബാന്‍ഡ് 4 ഉടന്‍ വിപണിയില്‍ ഇറക്കുമെന്നറിയിച്ചതിന് പിന്നാലെയാണ് സെപ്റ്റംബര്‍ പകുതിയോടെ ഇത് വിപണിയിലേക്ക് എത്തുന്നത്. ഇത് നാല് നിറങ്ങളില്‍ ബാന്‍ഡ് ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മോഡലുകളാണ് പുതിയ എംഐ ബാന്‍ഡ് 4നുള്ളത്. ഇതില്‍ എന്‍.എഫ്.സി (നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍) മോഡലിന് ചൈനയില്‍ വില 229 യുവാന്‍ ആണ്.

ഇത് ഏകദേശം 2300 രൂപ വരും. എന്‍എഫ്സി ഇല്ലാത്ത പതിപ്പിന് ചൈനയില്‍ 169 യുവാന്‍ ആണ് വില. ഇത് ഇന്ത്യയില്‍ ഏകദേശം 1700 രൂപ വരും. ഇവ കൂടാതെ ഒരു ആവഞ്ചേഴ്സ് ലിമിറ്റഡ് എഡിഷനും ബാന്‍ഡിനുണ്ട്. 349 യുവാനാണ് ചൈനയില്‍ ഇതിന്റെ വില. ഇത് ഏകദേശം 3500 രൂപ വരും.  രണ്ട് മോഡലുകളാണ് പുതിയ എംഐ ബാന്‍ഡിനുള്ളത്. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍.എഫ്.സി.) സൗകര്യമുള്ള ഒരു പതിപ്പാണ് ഇതില്‍ ഒന്ന്.  എന്‍.എഫ്.സി സൗകര്യം ഇല്ലാത്തതാണ് രണ്ടാമത്തേത്. എന്‍എഫ്സി സംവിധാനം ഉപയോഗിച്ച് അലിപേ, വീചാറ്റ് പേ എന്നിവ ഉപയോഗിച്ച് ചൈനയില്‍ പണമിടപാട് നടത്താനാകും.

എംഐ ബാന്‍ഡ് 4 അവഞ്ചേഴ്‌സ് ലിമിറ്റഡ് എഡിഷനില്‍ വിവിധ നിറങ്ങളിലുള്ള ബാന്‍ഡുകളും പ്രത്യേകം ലോഹ നിര്‍മിതമായ ഡയലും, മെറ്റല്‍ റിസ്റ്റ് ബക്കിളും ഉണ്ടാവും. കളര്‍ ഡിസ്‌പ്ലേ ആണ് എഐ ബാന്‍ഡിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. പഴയ പതിപ്പുകളിലെല്ലാം മോണോക്രോം സ്‌ക്രീന്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. 0.95 ഇഞ്ച് അമോലെഡ് കളര്‍ സ്‌ക്രീന്‍ ആണ് ഇതിലുള്ളത്. 

പഴയ പതിപ്പുകളേക്കാള്‍ 39.9 ശതമാനം വലിയ സ്‌ക്രീന്‍ ആണിത്. 2.5 ഡി സ്‌ക്രാച്ച് റെസിസ്റ്റന്റ് ടാംപേഡ് ഗ്ലാസ് സംരക്ഷണവും ഈ സ്‌ക്രീനിനുണ്ടാവും. 50 മീറ്റര്‍ വാട്ടര്‍ റെസിസ്റ്റന്റ് ആണ് എംഐ ബാന്‍ഡ് 4. കായിക ഇനങ്ങള്‍, പ്രവൃത്തികള്‍, നീന്തല്‍ രീതികള്‍ എന്നിവ തിരിച്ചറിയാന്‍ കഴിവുള്ള സെന്‍സറും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 135 എംഎഎച്ച് ബാറ്ററിയാണ് എംഐ ബാന്‍ഡ് 4 ല്‍ ഉള്ളത്. സാധാരണമായി ലഭ്യമായ സ്റ്റെപ്പ് കൗണ്ടര്‍, ഹൃദയമിടിപ്പ് നിരീക്ഷണ സംവിധാനം എന്നിവ എംഐ ബാന്‍ഡ് 4 ല്‍ ഉണ്ട്. 

Read more topics: # ഷവോമി, # Xiaomi, # MI Band 4,

Related Articles

© 2024 Financial Views. All Rights Reserved