യെസ് ബാങ്കിന്റെ അറ്റലാഭത്തില്‍ 91 ശതമാനം ഇടിവ്; ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ ബാങ്കിന് നേട്ടമുണ്ടായില്ല

July 18, 2019 |
|
Banking

                  യെസ് ബാങ്കിന്റെ അറ്റലാഭത്തില്‍ 91 ശതമാനം ഇടിവ്; ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ ബാങ്കിന് നേട്ടമുണ്ടായില്ല

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ യെസ് ബാങ്കിന്റെ  ലാഭത്തില്‍ വന്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ യെസ് ബാങ്കിന്റെ അറ്റലാഭത്തില്‍ വന്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. ജൂണ്‍ 30 ന് അവസാനിച്ച ആദ്യപാദത്തില്‍ കമ്പനിയുടെ അറ്റലാഭത്തില്‍ 90.97 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. യെസ് ബാങ്കിന്റെ അറ്റലാഭം ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ 113.76 കോടി രൂപയാണ് രേഖപ്പെടുത്തിയത്. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റലാഭത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഏകദേശം 1,260 കോടി രൂപയുടെ വര്‍ധനവാണ് കമ്പനിയുടെ അറ്റലാഭത്തില്‍ രേഖപ്പെടുത്തിയത്. നിഷ്‌ക്രിയ ആസ്തികളുടെ വര്‍ധനവും, വായ്പാ വളര്‍ച്ചാ ശേഷിയിലുള്ള ഇടിവുമാണ് ബാങ്കിന്റെ അറ്റ ലാഭത്തില്‍ ജൂണ്‍ 30 ന് അവസാനിച്ച ആദ്യപാദത്തില്‍ ഇടിവ് വരാന്‍ കാരണം.

അതേസമയം ബാങ്കിന്റെ  അറ്റലാഭത്തില്‍ 148 കോടി രൂപയുടെ കുറവ് മാത്രമാണ് ബ്ലൂംബര്‍ഗ് അടക്കമുള്ളവവര്‍ പ്രവചിച്ചത്.  ബാങ്കിന്റെ വിവിധയിനത്തിലുള്ള വരുമാനത്തില്‍ വന്‍ ഇടിവാണ് ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഫീസിനത്തില്‍ കമ്പനിയുടെ അറ്റലാഭത്തില്‍ 24.88 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഫീസിനത്തില്‍ ബാങ്കിന്റെ അറ്റലാഭമായി രേഖപ്പെടുത്തിയത് 1,272.66 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റലാഭം ഫീസിനത്തില്‍ രേഖപ്പെടുത്തിയത് 1,694.14 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

ബാങ്കിന് പലിശയിനത്തില്‍ ലഭിക്കുന്ന അറ്റ വരുമാനത്തിലും വര്‍ധനവുണ്ടായതായി ചൂണ്ടിക്കാട്ടുന്നു. 2.78 ശതമാനം വര്‍ധനവാണ് ബാങ്കിന്റെ അറ്റ പലിശയിനത്തില്‍ വരുമാനമായി എത്തിയത്. ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ ബാങ്കിന്റെ അറ്റ പലശയിനത്തില്‍ വരുമാനമായി എത്തിയത് 2,280.84 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ബാങ്കിന്റെ അറ്റ പലിശയിനത്തില്‍ വരുമാനമായി എത്തിയത് 2,219.14 കോടി രൂപയാണ്. 

എന്നാല്‍ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തിയില്‍ വന്‍ വളര്‍ച്ചയുണ്ടായതായാണ് റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 5.01 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 3.22 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്.  2018-2019 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 1.31 ശതമാനമായിരുന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved