ഏത് ക്യൂ ആര്‍ കോഡും പേടിഎമ്മില്‍ വൈകാതെ സ്‌കാന്‍ ചെയ്യാം; നീക്കം 250 കോടിയുടെ ക്യാമ്പയിനുമായി ബന്ധപ്പെട്ട്; ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും ഇനി പേയ്‌മെന്റ് ലളിതം

August 08, 2019 |
|
Banking

                  ഏത് ക്യൂ ആര്‍ കോഡും പേടിഎമ്മില്‍ വൈകാതെ സ്‌കാന്‍ ചെയ്യാം; നീക്കം 250 കോടിയുടെ ക്യാമ്പയിനുമായി ബന്ധപ്പെട്ട്; ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും ഇനി പേയ്‌മെന്റ് ലളിതം

രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മില്‍ ഏത് ക്യു ആര്‍ കോഡും വൈകാതെ സ്‌കാന്‍ ചെയ്യാന്‍ സാധിക്കും. 250 കോടി രൂപയുടെ മെഗാ ക്യാമ്പയിനുമായി ബന്ധപ്പെട്ടാണ് നീക്കം. യുപിഐയുടെ ഭീം, ഗൂഗിള്‍ പേ ആപ്ലിക്കേഷനുകളില്‍ നിന്നും ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളില്‍ ഇന്‍സ്ന്റ് പേയ്‌മെന്റ് നടത്തുന്നതിന് ഇത് സഹായകരമാകും.  ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം സ്വീകരിക്കുന്നതുമായ ചെറിയ കിരാന സ്റ്റോറുകള്‍ക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. 

'പേടിഎമ്മില്‍, ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട പേയ്മെന്റ് രീതി തിരഞ്ഞെടുക്കുന്നത് ഏറെ ഉപകാരപ്രദമെന്ന് ഞങ്ങള്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നു. ഇപ്പോള്‍ ഇന്ററോപ്പറബിള്‍ യുപിഐ ഉപയോഗിച്ച്, തല്‍ക്ഷണ പേയ്മെന്റുകള്‍ക്കായി അവരുടെ പേടിഎം ആപ്ലിക്കേഷന്‍ വഴി ഏത് ക്യുആര്‍ കോഡും സ്‌കാന്‍ ചെയ്യാനുള്ള സൗകര്യം അവര്‍ക്ക് ലഭിക്കുമെന്നും''പേടിഎമ്മിലെ സീനിയര്‍ വൈസ് പ്രസിഡന്റ് ദീപക് അബോട്ട് വ്യക്തമാക്കി. 

സമൂഹ മാധ്യമ ഭീമനായ വാട്സാപ്പിന്റെ പേമെന്റ് ഫീച്ചര്‍ ഈ വര്‍ഷം അവസാനത്തോടെയെത്തുമെന്ന് വാട്സാപ്പ് അധികൃതര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വാട്സാപ്പ് പേമെന്റ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. മുഖ്യമായും സ്വകാര്യത തന്നെ. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ കര്‍ശനമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതോടെയാണ് വാട്സാപ്പ് പേമെന്റ് ഫീച്ചര്‍ ഇത്രയേറെ വൈകിയത്. ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ രാജ്യം വിട്ട് പുറത്തുപോവരുത് എന്നാണ് ഇന്ത്യയുടെ ആവശ്യം.

വാട്സാപ്പിന്റെ കാര്യത്തില്‍ ഇത് ഉറപ്പുവരുത്തണമെന്ന് നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോട് (എന്‍പിസിഐ) സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  ഇന്ത്യയിലെ റീടെയില്‍ പേമെന്റുകളുടെയെല്ലാം നിയന്ത്രണാധികാരകേന്ദ്രമാണ് എന്‍പിസിഐ. വാട്സാപ്പ്, ഗൂഗിള്‍ പേ പോലുള്ള ഡിജിറ്റല്‍ പേമെന്റ് സേവനങ്ങള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ പ്രാദേശികമായി ശേഖരിക്കണം എന്നാണ് റിസര്‍വ് ബാങ്ക് മുന്നോട്ടുവെക്കുന്ന മാര്‍ഗനിര്‍ദേശം.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved