400ഓളം ചാനലുകള്‍ യൂട്യൂബ് നിരോധിച്ചതായി റിപ്പോര്‍ട്ട്

February 27, 2019 |
|
Lifestyle

                  400ഓളം ചാനലുകള്‍ യൂട്യൂബ് നിരോധിച്ചതായി റിപ്പോര്‍ട്ട്

നാന്നൂറോളം ചാനലുകളെ യൂട്യൂബ് നിരോധിച്ചു. കുട്ടികളുടെ ലൈംഗീകത വ്യാപകമായി യൂട്യൂബിലൂടെ പ്രചരിക്കുന്നുണ്ടെന്ന വാര്‍ത്തയുടെയും പരാതിയുടെയും അടിസ്ഥാനത്തിലാണ് യൂട്യൂബ് 400ഓളം ചാനലുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. 

യൂട്യൂബില്‍ പരസ്യം നല്‍കുന്നത് താല്‍കാലിമായി നിര്‍ത്തിവെക്കാന്‍ നെസ്‌ലേയും, ഡിസ്‌നിയും, മക്‌ഡോണാള്‍ഡും തീരമാനിച്ചിരുന്നു. കമന്റടക്കമുള്ള ബോക്‌സുകള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ട്. 

യൂട്യൂബില്‍ കുട്ടികളുടെ ലൈംഗീതയെ ആകര്‍ഷിക്കുന്ന വീഡിയോകള്‍ പ്രചരിപ്പിച്ചതിനാലാണ് യൂട്യൂബ് ഇത്തരമൊരു നടപടിയെടുത്തത്്. മാത്രവുമല്ല യൂസേഴ്‌സിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്  ഇത്തരമൊരു നിലപാടിലേക്ക് കാര്യങ്ങള്‍ എത്തപ്പെട്ടതെന്നണ് റിപ്പോര്‍ട്ട്.

 

Related Articles

© 2025 Financial Views. All Rights Reserved