
ലോകമെമ്പാടുമായി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 കവിയുകയും, ഇന്ത്യയില്‍ ഒരു ഇടവേളയ്ക്ക് ശേഷം രണ്ടുപേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചു. യുഎ്‌സ് ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്ക് കുറക്കുമെന്ന പ്രഖ്യാപനം ഓഹരി വിപണിക്ക് ഇന്ന് രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ നേട്ടം ഉണ്ടായെങ്കില്‍ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചു.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് ഇന്ന് 153.27 പോയിന്റ് താഴ്ന്ന് അതായത് 0.40% ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി 38144.02 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 69 പോയിന്റ് താഴ്ന്ന് അതായത് 0.62 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി 11132.80 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 944 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1469 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് രേഖപ്പെടുത്തുന്നത്. നിലവില്‍ 944 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1469 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലുമാണുള്ളത്.
എച്ച്‌സിഎല്‍ ടെക് (2.87%), എയ്ച്ചര്‍ മോട്ടോര്‍സ് (2.48%), നെസ്റ്റ്‌ലി (2.10%), ഐസിഐസിഐ ബാങ്ക് (1.78%), ഇന്‍ഫോസിസ് (1.28%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ചില സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി.
യെസ് ബാങ്ക് (-8.82%), എസ്ബിഐ (-5.15%), ടാറ്റാ സ്റ്റീല്‍ (-4.64%), ഗെയ്ല്‍ (-4.55%), ഹിന്ദാല്‍കോ (-3.94%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപടുകളാണ് രേഖപ്പെടുത്തിയത്. എസ്ബിഐ (1,917.29), റിലയന്‍സ് (1,775.04), ഐസിഐസിഐബാങ്ക് (1,449.58), ടാറ്റാ മോട്ടോര്‍സ് (1,399.28), ബജാജ് ഫിനാന്‍സ് (976.03) എന്നീ കമ്പനികളുടെ ഓഹരികളില്‍ ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്.
എന്നാല്‍ ഇന്ന് ഒരുസമയത്ത് സെന്‍സെക്‌സ് 939 നഷ്ടത്തിലെത്തിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് 153.27 പോയന്റ് നഷ്ടത്തില്‍ ഇന്ന് ക്ലോസ് ചെയ്തത്.