
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കില്‍ മാറ്റങ്ങളൊന്നും വരുത്താത് ഓഹരി വിപണിക്ക് തുണയായി. റിപ്പോ നിരക്ക് 5.15 ശതമാനമായി തന്നെ തുടര്‍ന്നേക്കും. രാജ്യത്തെ പണപ്പെരുപ്പ സമ്മര്‍ദ്ദം ശക്തമായതിനാലും, ധനകമ്മി ഉയര്‍ന്നതിനാലും പലിശനിരക്കില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്നാണ് റിസര്‍വ്വബാങ്ക് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. സമിതിയിലെ ആറംഗങ്ങളും നിലവിലെ സാഹചര്യത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്ന തീരുമാനത്തില്‍ അടിയുറച്ചത് വിപണിക്ക് തുണയായി. മാത്രമല്ല നിലവിലെ നിരക്ക് വിപണിയില്‍ പ്രതീക്ഷകള്‍ ഉണ്ടാകുന്നതിനും കാരണമായി.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 163.37 പോയിന്റ് ഉയര്‍ന്ന് 41,306.03 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 44.50 പോയിന്റ് ഉയര്‍ന്ന് 12,133.70 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1366 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1077 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (4.83%), എയ്ച്ചര്‍ മോട്ടോര്‍സ് (4.64%), സീ എന്റര്‍ടെയ്ന്‍ (4.04%), എസ്ബിഐ (3.52%), ബജാജ് ഫിനാന്‍സ് (3.05%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇ്ന്ന് ഇടിവ് രേഖപ്പെടുത്തി. ടാറ്റാ മോട്ടോര്‍സ് (-2.67%), സിപ്ല (-1.77%), ഇന്‍ഫോസിസ് (1.68%), ടൈറ്റാന്‍ കമ്പനി (-1.61%), ഐടിസി (1.34%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പം മൂലം വിവിദ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. എസ്ബിഐ (1,859.47), ടാറ്റാ മോട്ടോര്‍സ് (1,105.64), റിലയന്‍സ് (1,035.53), ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് (1,017.77), ഭാരതി എയര്‍ടെല്‍ (922.11) എന്നീ ക്മ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.