
ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ അവസാനിച്ചു. രണ്ട് ദിവസത്തെ വിപണിയിലെ നഷ്ടത്തിന് ശേഷമാണ് ഓഹരി വിപണി ഇന്ന് നേട്ടത്തിലെക്കെത്താന്‍ കാരണം. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 2015 നേക്കാള്‍ നേട്ടം കൈവരിച്ചതും നിക്ഷേപകര്‍ വിപണി കേന്ദ്രങ്ങളില്‍ ഒഴുകിയെത്തുന്നതിന് കാരണമായി. എന്നാല്‍ ഡല്‍ഹിയിയില്‍ ബിജെപി അധികാരത്തിലെത്തില്ലെന്ന ഫലം പുറത്തുവന്നതോടെ സെന്‍സെക്‌സ് 400 പോയിന്റ് നേട്ടത്തില്‍ നിന്ന് താഴോട്ട് പോകുന്ന പ്രവണതയാണ് ഉണ്ടായിട്ടുള്ളത്.
ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതും ഓഹരി വിപണിക്ക് നേട്ടം ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 236.52 പോയിന്റ് ഉയര്‍ന്ന് 41,216.14 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 76.40 പോയിന്റ് ഉയര്‍ന്ന് 12,107.90 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
നിലവില്‍ 1094 കമ്പനികളുടെ ഓഹരികള്‍ നേ്ട്ടത്തിലും, 1372 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. യെസ് ബാങ്ക് (6.03%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (3.90%), ഭാരതി ഇന്‍ഫ്രാടെല്‍ (3.75%), എന്‍പിടിസി (2.95%), മാരുതി സുസൂക്കി (2.04%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം ഉണ്ടായിട്ടുള്ളത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. യെസ് ബാങ്ക് (-1.86%), നെസ്റ്റ്‌ലി (-1.08%), ബിപിസിഎല്‍ (-0.92%), എംആന്‍ഡ്എം (-0.82%), ഭാരതി എയര്‍ടെല്‍ (-0.82%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്.
എസ്ബിഐ (979.17), റിലയന്‍്‌സ് (929.80), ടാറ്റാ സ്റ്റീല്‍ (747.17), ടാറ്റാ മോട്ടോര്‍സ് (727.69), എച്ച്ഡിഎഫ്‌സി (720.39) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.