
ന്യൂഡല്‍ഹി: രാജ്യത്തെ 95 ശതമാനം റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് പാന്‍കാര്‍ഡില്ലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ റജിസ്റ്റര്‍ ചെയ്ത ഉടമകള്‍ക്ക് രാജ്യത്ത് ആദായനികുതി അടക്കുന്നതിന് മാര്‍ഗങ്ങളില്ലെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. റജിസ്റ്റര്‍ ചെയ്ത എല്ലാ റിയല്‍ എസ്‌റ്റേറ്റ് കമ്പനികളും പെര്‍മെനെന്റ് അക്കൗണ്ട് നമ്പര്‍ ഉറപ്പുവരുത്താനും ഇന്‍കം ടാക്‌സ് കൃത്യമായി അടക്കാനുമുള്ള സംവിധാം ശാസ്ത്രീയമായ രീതിയില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും എടുത്തു പറയുന്ന കാര്യം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കംപ്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്ന പ്രധാന കാര്യം.
ദേശീയ സാമ്പത്തിക അവലോകന മാധ്യമമായ ഇക്കണോമിക് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്. രാജ്യത്തെ റിയല്‍എസ്റ്റേറ്റ് കമ്പനികളില്‍ 54,578 കമ്പനികളില്‍ 51,670 പാന്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് പറയുന്നത്. ഇത് മൂലം രാജ്യത്തെ ഭൂരിഭാഗം കമ്പനികളുടെ ആദായനികുതി പരിധി അളക്കാന്‍ കഴിയുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. ആന്ധ്രാ പ്രദേശിലും തെലുങ്കാനയിലും ഇത്തരത്തില്‍ 147 കമ്പനികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിത്ച്ച കാഗാണ് പുറത്തുവിട്ടത്.