വിജയസാധ്യതയുള്ള പല സംരംഭകരും പരാജയപ്പെടുന്നത് എന്തുകൊണ്ട്? അറിയണം നല്ല സംരംഭകനാകുന്നത് എങ്ങിനെയെന്ന്

February 15, 2020 |
|
Columns

                  വിജയസാധ്യതയുള്ള പല സംരംഭകരും പരാജയപ്പെടുന്നത് എന്തുകൊണ്ട്? അറിയണം നല്ല സംരംഭകനാകുന്നത് എങ്ങിനെയെന്ന്

ബിസിനസില്‍ വിജയവും പരാജയവും കയറ്റിറക്കങ്ങളും സ്വാഭാവികമാണ്. സംരംഭകത്വത്തിലേക്ക് ഇറങ്ങാം എന്ന തീരുമാനമെടുക്കുമ്പോള്‍ തന്നെ പ്രതിസന്ധികളും ആരംഭിക്കും. ഫണ്ട് കണ്ടെത്തുക,ഓഫീസ് സ്‌പേസ് തെരഞ്ഞെടുക്കുക,സിസ്റ്റമാറ്റികായി ഓഫീസ് പ്രവര്‍ത്തിക്കുക,പുതിയ ഉപഭോക്താക്കളെ കണ്ടെത്തുക,അവരിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കു തുടങ്ങിയ കടമകള്‍ അനവധി. ഇതിനിടക്കാണ് ബിസിനസ് വിചാരിച്ച ദിശയില്‍ പോയില്ലെങ്കില്‍ ഉണ്ടാകുന്ന അങ്കലാപ്പ്. ബിസിനസിലേക്ക് ഇറങ്ങിത്തിരിക്കുന്നതിന് മുമ്പ് തന്നെ ഓരോ സംരംഭകനും അറിയേണ്ടത് താന്‍ ഈ ബിസിനസില്‍ വിജയിക്കുമോ എന്നാണ്. ബിസിനസിലെ വിജയം ആശയത്തെയും നിക്ഷേപ തുകയെയും മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത്. എന്നാല്‍ ഇത് പലരും മനസിലാക്കുന്നില്ല. വിജയസാധ്യതയുള്ള പല സംരംഭങ്ങളും പരാജയപ്പെടുന്നതിനുള്ള കാരണം സംരംഭകന്റെ മനോഭാവമാണ്. അതിനാല്‍ ബിസിനസ് വിജയം ആഗ്രഹിക്കുന്ന ഏതൊരു സംരംഭകനും താഴെപ്പറയുന്ന തെറ്റുകള്‍ തിരുത്തുക.

പരാജയം വിളിച്ചുവരുത്തുന്ന മനോഭാവം 

സ്വയം പരാജയപ്പെടുത്തുന്ന മനോഭാവം അഥവാ നെഗറ്റീവ് ചിന്തകളാണ് ആദ്യം തന്നെ വില്ലനാകുന്നത്. നെഗറ്റീവ് ചിന്തകളുള്ള ഒരു വ്യക്തിക്ക് തന്റെ നേതൃത്വത്തില്‍ ബിസിനസ് മുന്നോട്ട് കൊണ്ടുപോകുക എന്നത് ഏറെ ശ്രമകരാണ്. ഏത് പ്രവര്‍ത്തി ചെയ്താലും വിജയിക്കുമെന്ന് അടിയുറച്ച് വിശ്വസിക്കുക. ഏത് നിമിഷവും പരാജയപ്പെട്ടേക്കാം എന്ന ഭീതിയോടെയാണ് കാര്യങ്ങള്‍ ചെയ്യുന്നതെങ്കില്‍ പരാജയം നിങ്ങളെ തേടിവരുമെന്നതാണ് വാസ്തവം. അതിനാല്‍ ബിസിനസില്‍ എന്ത് ചെയ്യാനുമുള്ള ആത്മവിശ്വാസം ആര്‍ജ്ജിക്കുക. സ്വയം പരാജയപ്പെടുത്തുന്ന മനോഭാവം വിജയിച്ച ആളുകളുടെ ഫോര്‍മുല പിന്തുടരാന്‍ ശ്രമിക്കണം. പോസിറ്റിവിറ്റി പകരുന്നവരുമായി അടുത്തിടപഴകുകയാണ് വേണ്ടത്. പ്രതികൂല കാലാവസ്ഥയെ അനുകൂലമാക്കി മാറ്റാന്‍ സാധിക്കും. 

അച്ചടക്കം ഇല്ലായ്മ

സംരംഭകത്വത്തിലേക്ക് ഇറങ്ങുന്ന വ്യക്തിയെ സംബന്ധിച്ച് ഏറെ അത്യന്താപേക്ഷിതമായ ഒന്നാണ് അച്ചടക്കം. അത് വ്യക്തി ജീവിതത്തില്‍ നിന്നും ആരംഭിച്ച് പ്രൊഫഷണല്‍ തലത്തിലേക്ക് എത്തിക്കാന്‍ സാധിക്കണം. എന്റെ സ്വന്തം ബിസിനസാണ്. എനിക്ക് ഇഷ്ടമുള്ള പോലെ കാര്യങ്ങള്‍ ചെയ്യാം എന്ന മനോഭാവമാണ് നിങ്ങള്‍ക്ക് എങ്കില്‍ അപകടം ചോദിച്ചുവാങ്ങുകയാണെന്ന് തിിരിച്ചറിയണം. സാമ്പത്തിക അച്ചടക്കം,കൃത്യനിഷ്ഠ,ക്ഷമ തുടങ്ങിയവ ബിസിനസിന്റെ കാതലായ തത്വങ്ങളാണ്. ബിസിനസിലെ എല്ലാ കാര്യങ്ങളിലും നിങ്ങളുടെ ശ്രദ്ധ എത്തണമെന്ന് വാശിപ്പിടിക്കരുത്. ഇങ്ങിനെ ചെയ്താല്‍ തൊഴിലാളികള്‍ക്ക് ആത്മാര്‍ത്ഥത നഷ്ടമാകും. എല്ലാ വ്യക്തികള്‍ക്കും സ്ഥാപനത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുവാദം നല്‍കുക. സംരംഭകന്‍ എന്ന നിലയ്ക്ക് ബിസിനസിന്റെ എല്ലാ തലങ്ങളിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയണം. ചെയ്യുന്ന ഓരോ കാര്യങ്ങളെ സംബന്ധിച്ചും കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുക. ഡയറിയില്‍ ചെയ്യാനുള്ള ഓരോ കാര്യങ്ങളും രേഖപ്പെടുത്തി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക

എടുത്തുചാട്ടം ഒഴിവാക്കുക

ബിസിനസ് വിജയത്തില്‍ ഭാഗ്യത്തിന് പങ്കുണ്ടോയെന്ന് ചോദിച്ചാല്‍ ഇന്നും ഉത്തരമില്ല. എന്നാല്‍ മികച്ച സംരംഭകരും തങ്ങളുടെ വിജയകഥയില്‍ ബിസിനസിന്റെ ഭാഗ്യത്തിന്റെ പങ്കിനെ പറ്റി പറഞ്ഞിട്ടുണ്ട്. അതിനാല്‍ അല്‍പ്പം ഭാഗ്യപരീക്ഷണം നല്ലതാണ്. എന്നാല്‍ അതിന്റെ ശരിയായ സമയം വരുംവരെ കാത്തിരിക്കുക. എടുത്തുചാട്ടം ഇപ്പോഴും അപകടം ക്ഷണിച്ചുവരുത്തും. എന്ത് കാര്യം ചെയ്യുമ്പോഴും പലതവണ ആലോചിക്കുക. സമാനമേഖലയിലുള്ളവരില്‍ നിന്ന് അഭിപ്രായങ്ങള്‍ ശേഖരിക്കു. വിപണി സാഹചര്യം നോക്കാതെ സംരംഭകത്വത്തില്‍ ഒന്നും ചെയ്യരുത്.

Sabeena T K

Sub Editor Financial View
mail: [email protected]

Related Articles

© 2024 Financial Views. All Rights Reserved