
ദില്ലി: ഇന്ത്യയിലെ ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷ രണ്ട് ലക്ഷം രൂപയാക്കാന്‍ ആലോചന. മഹാരാഷ്ട്രയിലെ പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്ക് കടക്കെണിയിലായതോടെയാണ് പുതിയ നടപടികള്‍ക്ക് സര്‍ക്കാര്‍ ആലോചിക്കുന്നത്.
1993ല്‍ 30000 രൂപയായിരുന്നു നിക്ഷേപങ്ങളിന്മേലുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷ. എന്നാല്‍ ഇതാണ് ഇപ്പോള്‍ രണ്ട് ലക്ഷമാക്കുന്നത്. തീരുമാനം നടപ്പാകണമെങ്കില്‍ പാര്‍ലമെന്റില്‍ നിയമഭേദഗതി ആവശ്യമാണെന്ന് ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ അഭിപ്രായപ്പെട്ടിരുന്നു. പുതിയ തീരുമാനം നിലവില്‍ വന്നാല്‍ നിക്ഷേപത്തിന്റെ 75 ശതമാനവും ഇന്‍ഷൂറന്‍സ് കവറേജില്‍ ഉള്‍പ്പെടും.
ഡിപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോപ്പറേഷനാണ് നിക്ഷേപങ്ങള്‍ ഇന്‍ഷൂര്‍ ചെയ്യാനുള്ള ചുമതല. ഒരോ നൂറുരൂപയ്ക്കും പത്ത് പൈസയാണ് ഡിഐസിജിഎസ് പ്രീമിയം.കൂടാതെ മുതിര്‍ന്ന പൗരന്മാരുടെയും വിരമിച്ചവരുടെയും നിക്ഷേപങ്ങള്‍ക്ക് മേല്‍ പ്രത്യേക സുരക്ഷ പരിഗണനയിലുണ്ടെന്നും സൂചനയുണ്ട്.