
ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ഓഹരി വിപണി സ്ഥിരത നേടുന്നു. മുംബൈ ഓഹരി സൂചികയില്‍ നേരിയ നേട്ടം രേഖപ്പെടുത്തിയപ്പോള്‍, ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ നേരിയ നഷ്ടവും ഇന്ന് രേഖപ്പെടുത്തി. സെന്‍സെക്‌സ് ഇന്ന് 10.25 പോയിന്റ് ഉയര്‍ന്ന് 38,730.82 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിഫ്റ്റി 2.70 പോയിന്റ് താഴ്ന്ന് 11,555.90 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
ബജാജ് ഫൈനാന്‍സ് (5.56%), സണ്‍ ഫാര്‍മ്മ (5.34%), ഐഒസി (5.10%), ബജാജ് ഫിന്‍സെര്‍വ് (3.46%), ഹീറോ മോട്ടോകോര്‍പ് (2.69%) എന്നീ കമ്പനികളുടെ ഓരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടവും രേഖപ്പെടുത്തി. ടൈറ്റാന്‍ കമ്പനി (-12.26%), യുപിഎല്‍ (-3.33%), ഗെയ്ല്‍ (-2.62%), ഗെയ്ല്‍ (-2.62%), ടിസിഎസ് (-1.93%) യെസ് ബാങ്ക് (-1.93%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം രേകഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തിലെ ചില ആശയ കുഴപ്പം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകള്‍ നടന്നു. ടൈറ്റാന്‍ കമ്പനി (2,433.38), ബജാജ് ഫിനാന്‍സ് (1,872.21), യെസ് ബാങ്ക് (1,258.85), റിലയന്‍സ് (1,026.22), ബജാജ് ഫിന്‍സെര്‍വ് (995.81) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.