
കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതോടെ നിക്ഷേപകര്‍ ഒഴുകിയെത്തുകയാണ്. ഓഹരി വിപണി രണ്ടാം ദിവസവും റെക്കോര്‍ഡ് നേട്ടത്തിലാണിപ്പോള്‍ അവസനാച്ചിട്ടുള്ളത്. കോര്‍പ്പറേറ്റ് കുറച്ചത് മൂലം നിക്ഷേപകര്‍ക്ക് ഓഹരി വിപണിയില്‍ കൂടുതല്‍ വിശ്വാസമാണ് ഉണ്ടായിട്ടുള്ളത്. അതോടപ്പം മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍് ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന വാര്‍ത്തയും നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 1,075.41 പോയിന്റ് ഉയര്‍ന്ന് 39090.03 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 329.20 പോയിന്റ് ഉയര്‍ന്ന് 11,603.40 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1604 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 971 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ബിപിസിഎല്‍ (11.64%), ബജാജ് ഫിനാന്‍സ് (8.69%), ലാര്‍സന്‍ (8.29%), അദാനി പോര്‍ട്‌സ് (7.95%), ഏഷ്യന്‍ പെയ്ന്റ്‌സ് (7.88%), എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം ഉണ്ടാക്കിയത്.
വിപണി രംഗത്തെ സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളിലെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. സീ എന്റര്‍ടെയ്ന്‍ (-9.89%), ഇന്‍ഫോസിസ് (-5.05%), പവര്‍ ഗ്രിഡ് കോര്‍പ്പ് (-4.03%), ടാറ്റാ മോട്ടോര്‍സ് (-4.02%), എന്‍ടിപിസി (-3.17%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം ഉണ്ടാക്കിയത്.
എന്നാല്‍ വിപണി രംഗത്ത് നിലനില്‍ക്കുന്ന ആശയകുഴപ്പങ്ങള്‍ കാരണം വിവിധ കമ്പനികളുടെ ഓഹരിയില്‍ ഇടപാടുകള്‍ നടന്നു. എച്ച്ഡിഎഫ്‌സി ബാങ്ക് (2,634.62), ഐസിഐസിഐ ബാങ്ക് (2,564.63), ആക്‌സിസ് ബാങ്ക് (2,279.02), മാരുതി സുസൂക്കി (2,165.72), എച്ച്ഡിഎഫ്‌സി (2,086.53) എന്നീ കമ്പനികളുടെ ഓഹഹരികളിലാണ് ഇന്ന് ഇടപാടുകള്‍ അധികരിച്ചത്.