
രാജ്യത്ത് മാന്ദ്യം ശക്തമാണെന്നും നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തിലും വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങുമെന്ന് വിവിധ റിപ്പോര്‍ട്ടുകളും വിലയിരുത്തലകളും പുറത്തുവന്നതോടെ ഓഹരി വിപണി ഇന്ന് നേരിയ നഷ്ടത്തില്‍ അവസാനിച്ചു. രാജ്യത്ത് മാന്ദ്യം ശക്തമാണെന്ന അഭിപ്രായം പുറത്തുവന്നതോടെയാണ് ഓഹരി ഇന്ന് നേരിയ നഷ്ടത്തില്‍ അവസാനിച്ചത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 76.47 പോയിന്റ് താ്‌ഴ്ന്ന് 40575.17 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 30.70 പോയിന്റ് താഴ്ന്ന്് 11968.40 ലെത്തിയാണ് ഇന്ന് വ്യാപാരം അവാസിനിച്ചത്. നിലവില്‍ 1079 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും. 1441 കമ്പനികളുടെ ഓാഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
സീ എന്റര്‍ടെയ്ന്‍ (12.43%), എയ്ച്ചര്‍ മോട്ടോര്‍സ് (2.16%), അദാനി പോര്‍ട്‌സ് (1.47%), ഡോ.റെഡ്ഡിസ് ലാബ്‌സ് (1.43%), എച്ച്‌യുഎല്‍ (1.09%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ബിപിസിഎല്‍ (-5.60%), ടാറ്റാ സ്റ്റീല്‍ (-3.41%), കോള്‍ ഇന്ത്യ (-3.18യ%), ഭാരതി എയര്‍ടെല്‍ (-2.52%), യെസ് ബാങ്ക് (-2.43%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷടം രേഖപ്പെടുത്തിയത്.
എന്നാല്‍ വിപണിയില്‍ രൂപപ്പെട്ട ആശയകുഴപ്പം മൂലം വിവിധ കമ്പനികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. സീ എന്റര്‍ടെന്‍ (3,459.05), ഐസിഐസിഐ ബാങ്ക് (1,282.77), ബിപിസിഎല്‍ (1,147.09), എസ്ബിഐ (1,130.44), റിലയന്‍സ് (1,047.19) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നത്.