
ഓഹരി വിപണിയില്‍ ഇന്ന് നേട്ടം. ഇത് രണ്ടാം ദിവസമാണ് ഇപ്പോള്‍ ഒഹരി വിപണിക്ക് നേട്ടം ഉണ്ടാക്കിയിട്ടുള്ളത്. ഫിബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റി്ല്‍ കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും, മാന്ദ്യത്തില്‍ കരകയറാന്‍ സര്‍ക്കാര്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണി ഇന്ന് റെക്കോര്‍ഡ് നേട്ടത്തിലേക്കെത്താന്‍ കാരണം.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 226.79 പോയിന്റ് ഉയര്‍ന്ന് അതായത് 0.55 ശതമാനം ഉയര്‍ന്ന41613.19 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 67.90 പോയിന്റ് ഉയര്‍ന്ന് അതായത് 0.56 ശതമാനം ഉയര്‍ന്ന് 12248.30 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1366 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1118 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
യെസ് ബാങ്ക് (4.52%), ഉള്‍ട്രാടെക് സിമന്റ് (2.57%), ബ്രിട്ടാന്നയ്യ (2.56%), ടക് മഹീന്ദ്ര (2.39%), കോട്ടക് മഹീന്ദ്ര (2.31%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇപ്പോള്‍ നേട്ടമുണ്ടാക്കിയത്.
എന്നാല്‍ വ്യപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനിളുടെ ഓഹരികളില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവര്‍ ഗ്രിഡ് കോര്‍പ്പ് (-2.48%), സിപ്ല് (-1.35%), ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് (-1.18%), ടാറ്റാ മോട്ടോര്‍സ് (-1.01%), ബിപിസിഎല്‍ (-0.62%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
വ്യാപാരത്തില്‍ രൂപപ്പെട്ട ചില ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. പവര്‍ ഗ്രിഡ് കോര്‍പ്പ് (-2.48%), സിപ്ല (-1.35%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-1.18%), ടാറ്റാ മോട്ടോര്‍സ് (-1.01%), ടാറ്റാ മോട്ടോര്‍സ് (-1.01%), ബിപിസിഎല്‍ (-0.62) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തിലെ ചില ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. യെസ് ബാങ്ക് (1,240.55), ഭാരതി എയര്‍ടെല്‍ (1,225.99), റിലയന്‍സ് (1,017.55), ഉള്‍ട്രാടെക് സിമന്റ് (987.80), ഐസിഐസിഐ ബാങ്ക് (953.01) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.