നിഫ്‌ററ്റി 10,800 താഴ്ന്ന് വ്യാപാരം അവസാനിച്ചു; സെന്‍സെക്‌സ് 142 പോയിന്റില്‍ ക്ലോസ് ചെയ്തു; ടാറ്റാ മോട്ടേഴ്‌സിന്റെ ഓഹരിയില്‍ നേട്ടം

February 21, 2019 |
|
Trading

                  നിഫ്‌ററ്റി 10,800 താഴ്ന്ന് വ്യാപാരം അവസാനിച്ചു; സെന്‍സെക്‌സ് 142 പോയിന്റില്‍ ക്ലോസ് ചെയ്തു; ടാറ്റാ മോട്ടേഴ്‌സിന്റെ ഓഹരിയില്‍ നേട്ടം

സെന്‍സെക്‌സ് 142 പോയന്റ് ഉയര്‍ന്ന് 35898.35 ലെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. നിഫ്റ്റി 10,789.90 താഴെയാണ് വ്യാപാരം അവസിപ്പിച്ചത്. വ്യാഴാഴ്ച  അവസാനിച്ച വ്യാപാരത്തില്‍ ഇന്ത്യാബുള്‍സ് എച്ച്എസ്ജി (6.01%), ടാറ്റാ മോട്ടോര്‍സ് (2.97%), ബജാജ് ഫിന്‍സെര്‍വ് (2.84%), വേദാന്ത (2.71%) ഡോ.റെഡ്ഡി ലാബ്‌സ് (2.42%) എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തി. 

വ്യാഴാഴ്ച അവസാനിച്ച വ്യാപാരത്തില്‍ 1555 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 971 ഓഹരികള്‍ നഷ്ടത്തിലുമാണ്. അതേസമയം ചില കമ്പനികളുടെ ഓഹരി വിപണിയില്‍ ഇടിവുണ്ടായി. വ്യാഴാഴ്ച ക്ലോസ് ചെയ്ത ഓഹരി വിപണികളിലെ ചില കമ്പനികളുട നഷ്ട കണക്കുകള്‍ ഇങ്ങനെയാണ്.  ഭാരതി ഇന്‍ഫ്രാടല്‍(-1.78%), ബിപിസിഎല്‍ (-1.70%), യെസ് ബാങ്ക് (-124%), ഇന്‍ഫോസസിസ് (-0.98%), മാരുതി സുസൂക്കി (-0.71%) എന്നീ കമ്പനികളുടെ ഓഹരി വിപണിലാണ് നഷ്ടം നേരിട്ടിട്ടുള്ളത്. 

അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകളും നടന്നു. റിലയന്‍സ് (1,319,23), ടെക് മഹീന്ദ്ര (1,164447), ടിസിഎസ്  (896,56) ഐസിഐസി ബാങ്ക് (654.52), യെസ് ബാങ്ക് (601.88) എന്നീ കമ്പനികളുടെ  ഓഹരിയിലാണ് വിപണിയിലെ ആശയകുഴപ്പം മൂലം കൂടുതല്‍ ഇടപാടുകള്‍ നടന്നിട്ടുള്ളത്.

 

Related Articles

© 2024 Financial Views. All Rights Reserved