
ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ അവസാനിച്ചു. നിലവില്‍ ഓഹരിവിപണിയില്‍ സ്ഥിരതയുണ്ടാകുന്ന ദൃശ്യമാണ് ഇന്ന് പ്രകടമായ. മാന്ദ്യത്തില്‍ നിന്ന കരകയറാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണിയില്‍ ഇന്ന് നേട്ടമുണ്ടായത്.ബ്രിക്സ് ബിസിനസ് നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച്ചകള്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ അവസാനിക്കുന്നതിന് കാരണമായിട്ടുണ്ട്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 170.42 പോയിന്റ് ഉയര്‍ന്ന് 40286.48 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 0.25 പോയിന്റ് ഉയര്‍ന്ന് 11870.50 ലെത്തിയാണ് ഇന്ന് വ്.യാപാരം അവസാനിച്ചത്.
ഐസിഐസിഐ ബാങ്ക് (2.66%), ഐഒസി (2.24%), ഇന്‍ഫോസിസ് (2.02%), ബജാജ് ഫിനാന്‍സ് (1.59%), എച്ച്ഡിഎഫ്‌സി ബാങ്ക് (1.30%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം ഉണ്ടായത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം കാരണം വിപണിയില്‍ നിന്ന് വിവിധ കമ്പനികള്‍ക്ക് തിരിച്ചടികള്‍ നേരിട്ടു. ഭാരതി ഇന്‍ഫ്രാടെല്‍ (-4.38%), വേദാന്ത (-2.96%), സീ എന്റര്‍ടെയ്ന്‍ (-2.94%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-2.76%), ഉള്‍ട്രാടെക് സിമന്റ് (-2.73%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം ഉണ്ടായത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നു. ഐസിഐസിഐ ബാങ്ക് (1,765.04), യെസ് ബാങ്ക് (1,341.41), എസ്ബിഐ (1,334.70), റിലയന്‍സ് (953.47), ഭാരതി എയര്‍ടെല്‍ (764.57) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നത്.