
ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ അവസാനിച്ചു. മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ നടപടികള്‍് സ്വീകരിക്കുമെന്ന പ്രതീക്ഷയും, പൊതുമേഖലാ കമ്പനികളില്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കുമെന്ന പ്രതീക്ഷയിലാണ് ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ അവസാനിച്ചത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 169.14 പോയിന്റ് ഉയര്‍ന്ന് 40581.71 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 61.60 പോയിന്റ് ഉയര്‍ന്ന് 11,971.80 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 61.60 പോയിന്റ് ഉയര്‍ന്ന് 11,971.80 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ 1352 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1035 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ടാറ്റാ മോട്ടോര്‍സ് (7.14%), യെസ് ബാങ്ക് (5.96%), വേദാന്ത (3.97%), ടാറ്റാ സ്റ്റീല്‍ (3.24%), എസ്ബിഐ (2.89%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയിട്ടുള്ളത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഇന്‍ഫോസിസ് (-2.63%), ഒഎന്‍ജിസി (-1.64%), എച്ച്‌സിഎല്‍ ടെക് (1.03%), ടിസിഎസ് (1.03%), ഭാരതി ഇന്‍ഫ്രാടെല്‍ (-0.94%), എന്നീ കമ്പനിരകളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രൂപപ്പെട്ടത്. യെ്‌സ് ബാങ്ക് (1,805.83), ടിസിഎസ് (1,442.38), എസ്ബിഐ (1,216.73), ടാറ്റാ മോട്ടോര്‍സ് (1,146.52), എച്ച്ഡിഎഫ്‌സി ബാങ്ക് (815.85) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഇടപടുകള്‍ രേഖപ്പെടുത്തിയത്.