
അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ് വന്നതോടെ ഇന്ത്യന്‍ ഓഹരി വിപണിക്ക് നേട്ടം. മാത്രമല്ല, രൂപയുടെ മൂല്യത്തില്‍ വര്‍ധനവുണ്ടാക്കിയതും ഓഹരി വിപണി നേട്ടത്തിലേക്കെത്തുന്നതിന് കാരണമായി. രൂപയുടെ മൂല്യം 0.10 ശതമാനം ഇടിഞ്ഞ് 71.27 രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 271.02 പോയിന്റ് ഉയര്‍ന്ന് േ41,386.40 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത് ദേശീയ ഓഹരി സൂചികായ നിഫ്റ്റി 73 പോയിന്റ് ഉയര്‍ന്ന് 12,180.40 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1428 കമ്പനികളും, 1064 കമ്പനികളുടെ ഓഹരികളുമാണ് നഷ്ടം രേഖപ്പെടുത്തിയത്.
ഫിബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ രാജ്യത്തെ മോശം ധനസ്ഥിതിയെ തരണം ചെയ്യാന്‍ പറ്റുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയും ഓഹരി വിപണിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
യെസ് ബാങ്ക് (6.50%), ഐഒസി (4.14%), ഗെയ്ല്‍ (2.98%), ബിപിസിഎല്‍ (2.98%), ലാര്‍സന്‍ (2.94%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട പ്രതിസന്ധി ഓഹരി വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. സീ എന്റര്‍ടെയ്ന്‍ (-7.03%), യുപിഎല്‍ (-3.69%), സിപ്ല (-1.37%), ടെക് മഹീന്ദ്ര (-1.26%), എയ്ച്ചര്‍ മോട്ടോര്‍സ് (0.87%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികലില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. പവര്‍ ഗ്രിഡ് കോര്‍പ്പ് (2,567.96), ആക്‌സിസ് ബാങ്ക (1,492.51), ലാര്‍സന്‍ (1,339.77), എസ്ബിഐ (1,076.05), ഇ്ന്‍ഫോസിസ് (982.64) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.