
യുഎസ്-ചൈനാ വ്യാപാര തര്‍ക്കം മൂലം ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന ആശങ്കയില്‍ ഓഹരി വിപണിയില്‍ നഷ്ടം രേഖപ്പെടുത്തി. റേറ്റിങ് ഏജന്‍സികള്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചത് മൂലം നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറുന്ന പ്രവണതയാണ് ഉണ്ടായിട്ടുള്ളത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് സെന്‍സെക്‌സ് 382.91 പോയിന്റ് താഴ്ന്ന് 37,068.93 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 97.80 പോയിന്റ് താഴ്ന്ന് 10,948.30 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 906 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1550 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
സണ്‍ഫാര്‍മ്മ (5.22%), ഭാരതി ഇന്‍ഫ്രാടെല്‍ (3.88%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (3.01%), എന്‍പിടിസി (2.67%), വേദാന്ത (2.57%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയിട്ടുള്ളത്.
അതേസമയം വ്യാപാരത്തിലെ ചില സമ്മര്‍ദ്ദങ്ങള്‍ ഓഹരി വിപണിയില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. എസ്ബിഐ (-3.65%), യെസ് ബാങ്ക് (-3.53%), എച്ച്ഡിഎഫ്‌സി (-2.68%), ആക്‌സിസ് ബാങ്ക് (-2.51%), കോട്ടക് മഹീന്ദ്ര (-2.21%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ വ്യാപാരത്തിലെ ചില ആശയകുഴപ്പങ്ങള്‍ മൂലം ഓഹരി വിപണിയില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. ഐസിഐസിഐ ബാങ്ക് (1,226.57), എച്ച്ഡിഎഫ്‌സി (1,097.70), യെസ് ബാങ്ക് (1,082.99), റിലയന്‍സ് (1,072.21), സണ്‍ഫാര്‍മ്മ (867.41) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടാപടുകള്‍ നടന്നിട്ടുള്ളത്.