
പാക് അതിര്‍ത്തിയില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവുണ്ടായി. ഓഹരി വില്‍പ്പന നഷ്ടത്തോടെയാണ് അവസാനിച്ചത്. കൂടുതല്‍ ഓഹരി ഇടപാടുകള്‍ നടക്കുന്നതിന് കാരണമായി. യുദ്ധത്തിന് സമാനമായ കാര്യങ്ങള്‍ രാജ്യത്തുണ്ടാകുമെന്ന ഭീതിയാണ് ഓഹരി വിപണിയില്‍ ഇടിവുണ്ടായത്.
മുംബൈ ഒഹരി സൂചികയായ സെന്‍സെക്‌സ് 239.67 താഴ്ന്ന് 355973.71 നിലവാരത്തിലെത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ ഒഹരി സൂചികയായ നിഫ്റ്റി 44.80 പോയിന്റ് താഴ്ന്ന് 10835.30ല്‍ വ്യാപാരം അവസാനിപ്പിച്ചു.
നിലവില്‍ കൂടുതല്‍ കമ്പനികളുടെ ഓഹരി വിപണി കനത്ത നഷ്ടത്തോടെയാണ് അവസാനിച്ചത്. 1556 കമ്പനികളുടെ ഓഹരി നഷ്ടത്തിലും 930 കമ്പനികളുടെ ഓഹരി നേട്ടത്തിലുമാണ് ഉള്ളത്. 144 കമ്പനികളുടെ ഒഹരി മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. പാക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്നുണ്ടായ ആശങ്കയാണ് ഓഹരി വിപണിയില്‍ കനത്ത നഷ്ടം നേരിട്ടത്.
സീ എന്റര്‍ടെയ്ന്‍ (5.40), ടാറ്റാ മോട്ടേഴ്‌സ് (3.93),കോള്‍ ഇന്ത്യ (2.71), ടിസിഎസ്(2.70), ഐഒസി (2.63) എന്നീ കമ്പനികളുടെ ഓഹരിയാണ് നേട്ടത്തിലെത്തിയത്.
അതേ സമയം ഇന്ത്യാബുള്‍ഡ് ഹൗസിങ്(-2.88%). എച്ച്‌സിഎല്‍ ടെക്(-2.16%),എച്ച്ഡിഎഫ്‌സി(-2.08%), ഐസിഐസിഐ ബാങ്ക് (-2.08%), ഇന്‍ഫോസിസ് (-1.64%) എന്നീ കമ്പനികളുടെ ഓഹരികളാണ് നഷ്ടത്തിലെത്തിയത്.
വ്യാപരത്തിലെ ആശയ കുഴപ്പം മൂലം ചില കമ്പനികളുടെ ഓഹരയില്‍ കൂടുതല്‍ ഇടാപാടുകളും നടന്നിട്ടുണ്ട്. യെസ് ബാങ്ക് (1,934.64), ടിസിഎസ് (1,315.64), റിസലയന്‍സ് (1,236.23), സീ എന്റര്‍ടെയ്ന്‍് (752.90), എച്ചഡിഎഫ്‌സി(690.26) എന്നീ കമ്പനികളുടെ ഓഹരിയില്‍ വ്യാപാരത്തിലെ ആശയകുഴപ്പവും രാഷ്ട്രീയ പ്രതിസന്ധിയും കാരണം കൂടുതല്‍ ഇടപാടുകള്‍ നടന്നു.