
കോവിഡ്-19 കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുകയും, രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലയും, ബിസിനസ് മേഖലയും പൂര്‍ണമായും നിലയ്ക്കുകയും ചെയ്തതോടെ ഓഹരി വിപണി ഏറ്റവും വലിയ നഷ്ടമാണ് നേരിടുന്നത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 674.36 പോയിന്റ് താഴ്ന്ന് അതായത് 2.39 ശതമാനം ഇടിവ് രേഖപ്പെടുത്തി 27590.95 ത്തിലും, ദേശീയ ഓാഹരി സൂചികയായ നിെഫ്റ്റി 170.00 പോയിന്റ് ഇടിഞ്ഞ് 2.6 ശശതമാനം ഇടിവ് രേഖപ്പെടുത്തി 8083.80 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1126 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1078 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.നിലവില്‍ 1126 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1078 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
സണ്‍ഫാര്‍മ്മ (9.43%), സിപ്ല (8.57%), ഐടിസി (6.91%), ഗെയ്ല്‍ (6.80%), ഒഎന്‍ജിസി (6.24%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം വിവിദ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്. ആക്‌സിസ് ബാങ്ക് (-9.26%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-8.49%), ഐസിഐസിഐ ബാങ്ക് (-7.87%), ടൈറ്റാന്‍ കമ്പനി (-7.83%), എസ്ബിഐ -5.92%0 എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തിലുണ്ടായ ആശയകുഴപ്പം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് (2,037.68), ഐസിഐസിഐ ബാങ്ക് (1,643.37), എച്ച്ഡിഎഫ്‌സി ബാങ്ക് (1,424.16), ബജാജ് ഫിനാന്‍സ് (1,362.62) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.