
ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചു. കൊറോണ വൈറസ് ഇന്ത്യയിലും പടരാന്‍ സാധ്യതയുണ്ടെന്ന ഭീതിയാണ് ഓഹരി വിപണി ഇന്ന് ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങാന്‍ ഇടയാക്കിയത്. വ്യൂഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന മലയാളിയായ വിദ്യാര്‍ഥിയില്‍ കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഭീതിയുണ്ടായിട്ടുള്ളത്.
അതേസമയം കൊറോണ വൈറസ് മൂലം ആഗോള നിക്ഷേപത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല,ആഗോള തലത്തിലെ കയറ്റുമതി, ഇറക്കുമതി വ്യപാരത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. നിലവില്‍ ചൈനയിലെ വിവിധ കമ്പനികള്‍ ഉത്പ്പാദനം നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ സെന്‍സെക്‌സ് 41198.66 ലേക്കെത്തി വ്യാപാരം അവസാനിച്ചപ്പോള്‍ ഇന്ന് മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 40913.82 ത്തിലേക്ക് ചുരുങ്ങിയാണ് വ്യാപാരം അവസാനിച്ചത്. മുംബൈ ഓഹരി സൂചികയില്‍ ഇന്ന് 284.84 പോയിന്റ് ഇടിവ് രേഖപ്പെടുത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 93.70 പോയിന്റ് താഴ്ന്ന് 12035.80 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 817 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1591 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ബജാജ് ആട്ടോ (1.74%), ഐസിഐസിഐ ബാങ്ക് (1.06%), പവര്‍ ഗ്രിഡ് കോര്‍പ്പ് (1.04%), എയ്ച്ചര്‍ മോട്ടോര്‍സ് (0.73%), ഏഷ്യന്‍ പെയിന്റ്‌സ് (0.45%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയിട്ടുള്ളത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ചില സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. യെസ് ബാങ്ക് (-5.22%), ബജാജ് ഫിന്‍സെര്‍വ് (-2.27%), വിപ്രോ (-2.45%), റിലയന്‍സ് (2.44%), സീ എന്റര്‍ടെയ്ന്‍ (-2.33%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുതത്തിയിട്ടുള്ളത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തി. ബജാജ് ഫിന്‍സെര്‍വ്വ് (1,561.38), റിലയന്‍സ് (1,478.07), ടാറ്റാ മോട്ടോര്‍സ് (1,319.98), എസ്ബിഐ (1,112.28), ഐസിഐസിഐ ബാങ്ക് (762.02) എന്നീ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.