
ഓഹരി വിപണി ഇന്ന് നേരിയ നഷ്ടത്തോടെ അവസാനിച്ചു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഓഹരി വിപണി നഷ്ടത്തോടെ ക്ലോസ് ചെയ്യുന്നത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 71.53 പോയിന്റ് താഴ്ന്ന് 39,122.96 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 24.40 പോയിന്റ് താഴ്ന്ന് 11,699.70 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്.
യുപിഎല്‍ (5.22%), യെസ് ബാങ്ക് (2.14%), എം&എം (1.18%), ഇന്ത്യാ ബുള്‍സ് എച്ച്എസ്ജി (1.16%), ടിസിഎസ് (1.14%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടായത്.
ഇന്ന് ചില കമ്പനികളില്‍ വലിയ നഷ്ടം രേഖപ്പെടുത്തി. ജെഎസ് ഡബ്ല്യു സ്റ്റീല്‍ (-3.50%), ഒഎന്‍ജിസി (-3.36%), എയ്ച്ചര്‍ മോട്ടോര്‍സ് (-3.15%), വേദാന്ത (-2.29%), ടാറ്റാ സ്റ്റീല്‍ (-2.29%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം നേരിട്ടത്.
അതേസമയം വ്യാപാരത്തിലെ ആശയകുഴപ്പം ഇന്ന് ചില കമ്പനകളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകളും നടന്നു. യെസ് ബാങ്ക് (892.19), റിലയന്‍സ് (650.26), എസ്ബിഐ (632.92), യപിഎല്‍ (609.35), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (599.55) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.