
മൂന്ന് ദിവസത്തെ നഷ്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. മുംബൈ ഒഹരി സൂചികയായ സെന്‍സെക്‌സ് 196.37 പോയിന്റ് ഉയര്‍ന്ന് 36,063.81ലെത്തി. ദേശീയ ഒഹരി സൂചികയായ നിഫ്റ്റിയില്‍ 71 പോയിന്റ് ഉയര്‍ന്ന് 10,863.50ലും കക്ലോസ് ചെയ്തു.
നിലവില്‍ ബിഎസ്ഇയിലെ 1905 കമ്പനികളുടെ ഓഹരി നേട്ടത്തിലും 666 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്. സീ എന്റര്‍ടെയ്ന്‍ (4.21%), എച്ച്പിസിഎല്‍ (4.19%), യെസ് ബാങ്ക് (2.79%), ഇന്‍ഡസ്ട്രിയല്‍ ബാങ്ക് (2.73%), ഇന്ത്യാ ബുള്‍ഡ് എച്ച്എസ്ജി (2.54%) എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലുമാണ്.
അതേസമയം ഭാരതി എയര്‍ടെല്‍ (-3.27%), ബജാജ് ആട്ടോ (-1.28%), അക്‌സിസ് ബാങ്ക് (-1.01) ഏഷ്യന്‍ പെയ്ന്റ്‌സ് (-0.91%), യുപിഎല്‍ (-0.89%) എന്നീ കമ്പനികളുടെ ഓഹരികളില്‍ നഷ്ടം നേരിട്ടു.
എന്നാല്‍ ചില കമ്പനികളുടെ ഓഹരിയില്‍ കൂടുതല്‍ ഇടപാടുകളും നടക്കുന്നതിന് കാരണമായി. യെസ് ബാങ്ക് (998.07), റിലയന്‍സ് (971.34), ടിസിഎസ്(827.80), ഭാരതി എയര്‍ടെല് (820.11), എസ്ബിഐ(546.57) കമ്പനികളുടെ ഓഹരിയില്‍ കൂടുതല്‍ ഇടപാടുകളും നടന്നു.