
ഒഹരി വപണി നേട്ടത്തോടെ അവസനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 269.43 പോയിന്റ് ഉയര്‍ന്ന് 38024.32 ലെത്തി വ്യാപാരം അവസാനിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 83.60 പോയിന്റ് ഉയര്‍ന്ന് 11,426.90 ലെത്തയാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1172 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1452 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്. അതേസമയം ഐടി കമ്പനികളുടെ ഓഹരികളില്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.
കോട്ടക് മഹീന്ദ്രാ ബാങ്ക് (4.43%), ഐഒസി (4.14), എച്ച്പിസിഐഎല്‍ (3.67%), ഒഎന്‍ജിസി (3.28%), പവര്‍ ഗ്രിഡ് കോര്‍പ് (3.01%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടാക്കിയത്.
അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. എച്ച്‌യുഎല്‍ (-2.24%), യെസ് ബാങ്ക് (-1.92%), ഐടിസി (-1.48%), ഭാരതി എയര്‍ടെല്‍ (-1.37%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്.
റിലയന്‍സ് (2,100.51), കോട്ടക് മഹീന്ദ്രാ ബാങ്ക് (1,377,27), ഐസിഐസിഐ ബാങ്ക് (1,243.86), എച്ച്ഡിഎഫ്‌സി 1,181.76), എസ്ബിഐ (1,131.79) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.