
സെന്‍സെക്‌സില്‍ ഒഹരി സൂചിക 368 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്‌തെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. മണികണ്‍ട്രോളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത് തന്നെ നഷ്ടത്തടെയാണ്. നിഫ്റ്റി 10,700 നലവാരത്തിലേക്ക് കൂപ്പുകുത്തി. ഇതോടെ സെന്‍സെക്‌സ് 368 പോയന്റോടെ ക്ലോസ് ചെയ്യുകയും ചെയ്തു.
സെന്‍സെക്സ് 368.84 പോയന്റ് നഷ്ടത്തില്‍ 35656.70 ലും നിഫ്റ്റി 119 പോയന്റ് താഴ്ന്ന് 10661.50ലുമാണ് നിലവില്‍ വ്യാപാരം അവസാനിപ്പിച്ചതെന്നാണ് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ബിഎസ്ഇയിലെ 618 കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും 1033 കമ്പനികളുടെ ഓഹരികള്‍ നിലവില്‍ നഷ്ടത്തിലുമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സീ എന്റര്‍ടെയ്ന്‍മെന്റ്, ഭാരതി ഇന്‍ഫ്രാട്രെല്‍, ടിസിഎസ്,കോള്‍ ഇന്ത്യ എന്നിവയുടെ ഓഹരി വിപണിയിലാണ് വന്‍ മുന്നേറ്റം ഉണ്ടാക്കിയതെന്ന് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അതേ സമയം അദാനി പോര്‍ട്‌സ് ഇന്‍ഡ്യാ ബ്യുല്‍ഡ്‌സ് ഹൗസിങ്, യെസ് ബാങ്ക് , ബജാജ് ഫിനാന്‍സ് ആന്‍ഡ് ബജാജ് ഫിന്‍സെര്‍വ് എന്നിവയുടെ ഓഹരികള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണിപ്പോള്‍.