
സെന്‍സെക്സ് 26.87 പോയിന്റ് ഇടിഞ്ഞ് 35871.48 ലും നിഫ്റ്റി 1.80 പോയിന്റ് ഉയര്‍ന്ന് 10791.70 ലും ക്ലോസ് ചെയ്തു. 1602 ഓഹരികള്‍ മെച്ചപ്പെടുത്തി, 906 ഓഹരികള്‍ നഷ്ടം, 148 ഓഹരികള്‍ മാറ്റമില്ലാതെ തുടരുകയാണ്.
ഐഒസി(4.65%), എച്ച്പിസിഎല്‍(3.59%), യെസ് ബാങ്ക്(3.18%), ജെഎസ്ഡബ്ല്യു സ്റ്റീല്‍(3.18%), വേദാന്ത(3.07%), എന്നീ കമ്പനികളുടെ ഓഹരിയിലാണ് നേട്ടമുണ്ടായിട്ടുള്ളത്.
അതേസമയം കോടക് മഹീന്ദ്ര ബാങ്ക്(3.98%), ഗെയില്‍(1.37%), റിലയന്‍സ് ഇന്‍ഡസ്ട്രീസ് (1.17%), എച്ച്ഡിഎഫ്സി ബാങ്ക്(1.16%), സിപ്ല (0.77%) എന്നീ കമ്പനികളുടെ ഓഹരിയില്‍ നഷ്ടമുണ്ടായി.
ചില കമ്പനികളുടെ ഓഹരിയില്‍ കൂടുതല്‍ ഇടപാടുകള്‍ നടന്നു. കൊട്ടക് മഹീന്ദ്ര(10,381.02), യെസ് ബാങ്ക്(1,139.52), റിലയന്‍സ്(1,079.03), ആക്സിസ് ബാങ്ക്(689.57), മാരുതി സുസുക്കി(528.48) എന്നീ കമ്പനികളിലാണ് കൂടുതല്‍ ഓഹരി ഇടപാടുകള്‍ നടന്നത്.