
ഓഹരി വിപണി ഇന്ന് റെക്കോര്‍ഡ് നേട്ടത്തില്‍ അവസാനിച്ചു. ആഗോള രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചില വാര്‍ത്തകളാണ് ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കുറ്റവിചാരണ ചെയ്യാന്‍ (ഇംപീച്‌മെന്റ്) യുഎസ് പാര്‍ലമെന്റിന്റെ (കോണ്‍ഗ്രസ്) ജനപ്രതിനിധി സഭ (ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സ്) തീരുമാനിച്ചുവെന്ന വാര്‍ത്തയാണ് ആഗോള ഓഹരി വിപണയിലടക്കം ചില മാറ്റങ്ങള്‍ പ്രകടമായത്. ട്രംപിനെ പുറത്താക്കിയാല്‍ ആഗോള വിപണി പ്രതിസന്ധിയില്‍ നിന്ന് കരകയറുമെന്നും യുഎസ്-ചൈന വ്യാപാര രംഗം ശക്തിപ്പെടുമെന്നാണ് വിപണി രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. യുഎസ്-ചൈന രാജ്യങ്ങള്‍ തമ്മില്‍ പുതിയ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാവുകയും, ബ്രിട്ടന്‍ തിരഞ്ഞെടുപ്പ് ഫലവുമെല്ലാമാണ് വിപണിയില്‍ ഇന്ന് പ്രതിഫലിച്ചിതിന്റെ മറ്റൊരു കാരണം. അതേസമയം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചില പ്രതിസന്ധികള്‍ വരും നാളുകളില്‍ ഉണ്ടായേക്കുമെന്നാണ് വിദഗ്ധരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം കേന്ദ്രസര്‍ക്കാറിന് തണുപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിപണി രംഗത്ത് ചില പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെടും.
അതേസമയം ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 115 പോയിന്റ് ഉയര്‍ന്ന് ഏകദേശം 0.28 ശതമാനം ഉയര്‍ന്ന് 41,673.92 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 38 പോയിന്റ് ഉയര്‍ന്ന് 12,259.7 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
യെസ് ബാങ്ക് (6.74%), എയ്്ച്ചര്‍ മോട്ടോര്‍സ് (3.18%), ടിസിഎസ് (2.83%), ഭാരതി എയര്‍ടെല്‍ (2.54%), ടാറ്റാ മോട്ടോര്‍സ് (2.49%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. വേദാന്ത (-2.26%), ഗ്രാസിം (-1.49%), സണ്‍ഫാര്‍മ്മ (-1.40%), എച്ച്ഡിഎഫ്‌സി (-1.36%), അദാനി പോര്‍ട്‌സ് (-1.30%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. യെസ് ബാങ്ക് (1,536.60), റിലയന്‍സ് (1,509.41), ടിസിഎസ് (1,393.49), എച്ച്ഡിഎഫ്‌സി (992.92), ടാറ്റാ മോട്ടോര്‍സ് (957.86) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഇടപാടുകള്‍ നടന്നത്.