
ഓഹരി വിപണിയില്‍ ഇന്ന് ഭീമമായ നഷ്ടം. രാജ്യത്ത് മാന്ദ്യം ശക്തി പ്രാപിക്കുമെന്ന ആശങ്കയാണ് ഓഹരി വിപണിയില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്താന്‍ കാരണമായത്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ചില നയങ്ങളും വിപണി കേന്ദ്രങ്ങളെയും ഒന്നാകെ ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 304.26 പോയിന്റ് താഴ്്ന്ന് 41253.74 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 87.40 പോയിന്റ് താഴ്ന്ന് 12168.50 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1351 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1184 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
കോള്‍ ഇന്ത്യ (2.70%), എന്‍ഡിപിസി (2.15%), ഗെയ്ല്‍ (1.81%), ഗ്രാസിം(0.94%), ടാറ്റാ മോട്ടോര്‍സ് (0.94%), ടാറ്റാ മോട്ടോര്‍സ് (0.79%) എന്നീ കമ്പനികളുടെ ഓഹരകളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. സീ എന്റര്‍ടെയ്ന്‍ (-3.50%), ടെക് മഹീന്ദ്ര (-2.61%), ബജാജ് ആട്ടോ (-2.06%), റിലയന്‍സ് (-1.95%), ഹീറോ മോട്ടോ കോര്‍പ്പ് (-1.45%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് (1,536.83), ടാറ്റാ മോട്ടോര്‍സ് (978.89), ആക്‌സിസ് ബാങ്ക് (879.34), എസ്ബിഐ (794.38), ഐഐസിഐസിഐ ബാങ്ക് (673.19) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.