
ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചു. ഇറാന്‍-യുഎസ് സംഘര്‍ഷം ശക്തി പ്രാപിക്കുമെന്ന ആശങ്കയാണ് ഇന്ത്യന്‍ ഓഹരി വിപണിയും ഇന്ന് നഷ്ടത്തില്‍ അവസാനിക്കാന്‍ കാരണമായത്. ഇതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുകയും ചെയ്തു. ഇന്ത്യന്‍ വിപണിയില്‍ ഇന്ന് സ്വര്‍ണത്തിന് വില വര്‍ധിക്കുകയും ചെയ്തു. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സിന്റെ പ്രത്യേകവിഭാഗമായ കുദ്‌സ് ഫോഴ്‌സ് മേധാവി ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കാന്‍ കാരണമായത്. ഇത് മൂലം ആഗോള തലത്തില്‍ എണ്ണ വിതരണത്തിലടക്കം സമ്മര്‍ദ്ദങ്ങള്‍ ശക്തമായേക്കുമെന്നാണ് വിലയിരുത്തുന്നത്.സൗദി അറേബ്യയിലെ സൈനിക താവളങ്ങള്‍ക്കും ഊര്‍ജ്ജ ഉല്‍പാദന മേഖലയ്ക്കും സമീപം മിസൈല്‍ ആക്രമണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇന്നും ് ക്രൂഡ് ഓയില്‍ വില മൂന്ന് ശതമാനത്തോളം വര്‍ധിച്ചത്. രൂപയുടെ മൂല്യത്തിലടക്കം ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യം 72.01 ലാണ് ഇപ്പോള്‍ ഉള്ളത്.
പശ്ചിമേഷ്യയില്‍ രൂപപ്പെട്ട സംഘര്‍ഷം മഞ്ഞ ലോഹമായ സ്വര്‍ണത്തിന് നേട്ടം ഉണ്ടായി. ഈ ആഴ്ച്ച സ്വര്‍ണത്തിന് നാല് ശതമാന വരെ വില വര്‍ധിക്കുമെന്നാണ് സൂചന. രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധകള്‍ക്കിടയില്‍ സുരക്ഷിമായ നിക്ഷേപമെന്ന നിലയ്ക്കാണ് സ്വര്‍ണത്തെ കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഗോള സാമ്പത്തിക രംഗത്തും, സ്വര്‍ണ വ്യാപാര രംഗത്തും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. സ്വര്‍ണ വില ഇന്ന് സംസ്ഥാനത്ത് 30,000 രൂപ കടന്നു. തിങ്കളാഴ്ച ഒറ്റയടിക്ക് പവന് 520 രൂപ കൂടി 30,200രൂപയിലേയ്ക്കാണ് ഉയര്‍ന്നത്. 3775 രൂപയാണ് ഗ്രാമിന്റെ വില.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 788 പോയിന്റ് താഴന്ന് അതായത് 1.90 ശതമാനത്തോളം താഴ്ന്ന് 40,676.63 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 234 പോയിന്റ് താഴ്ന്ന് 1.91 ശതമാനം താഴ്ന്ന് 11,993.05 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ടൈറ്റാന്‍ കമ്പനി (1.66%), വിപ്രോ (0.42%), പവര്‍ ഗ്രിഡ് കോര്‍പ്പ് (0.05%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം ഉണ്ടാക്കിയത്. അതേസമയം വ്യാപാരത്തില്‍ രൂപത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദങ്ങളും നിക്ഷേപകരുടെ മനം മാറ്റവും കാരണം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ബജാജ് ഫിനാന്‍സ് (-4.69%), വേദാന്ത (-4.56%), സീ എന്റര്‍ടെയ്ന്‍ (-4.46%), എസ്ബിഐ (-4.46%), യെസ് ബാങ്ക് (-4.14%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് (1,683.08), ബജാജ് ഫിനാന്‍സ് (1,145.75), എസ്ബിഐ (1,137.09), എച്ച്ഡിഎഫ്‌സി ബാങ്ക് (675.71), ടിസിഎസ് (665.24) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.