
മുംബൈ: സാമ്പത്തിക വര്‍ഷത്തെ ആദ്യ വ്യാപാരദിനത്തില്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 521 പോയിന്റ് നേട്ടത്തില്‍ 50030ലും നിഫ്റ്റി 177 പോയിന്റ് ഉയര്‍ന്ന് 14,867ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2147 കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 742 ഓഹരികള്‍ നഷ്ടത്തിലായി. 146 ഓഹരികള്‍ക്ക് മാറ്റമില്ല. സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് തെളിവായി ജിഎസ്ടി വരുമാനത്തില്‍ കുതിപ്പുണ്ടായതാണ് വിപണിയില്‍ പ്രതിഫലിച്ചത്. ആഗോള വിപണികളിലെ നേട്ടവും സൂചികകള്‍ക്ക് കരുത്തായി.
ടാറ്റ സ്റ്റീല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ഒഎന്‍ജിസി, അള്‍ട്രടെക് സിമെന്റ്, സണ്‍ ഫാര്‍മ, ആക്സിസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, എസ്ബിഐ, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ടെക് മഹീന്ദ്ര, ടൈറ്റാന്‍, നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. മെറ്റല്‍ സൂചിക അഞ്ചശതമാനത്തിലേറെ ഉയര്‍ന്നു. പൊതുമേഖല ബാങ്ക് സൂചിക 2ശതമാനവും. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1-2ശതമാനത്തോളം നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.