
മുംബൈ: ടെലികോം കമ്പനികള്‍ക്ക് കുടിശ്ശിക അടയ്ക്കാന്‍ സുപ്രീംകോടതി സാവകാശം നല്‍കിയത് ഓഹരി സൂചികകള്‍ നേട്ടമാക്കി. ടെലികോം സൂചിക നാലു ശതമാനവും ലോഹ സൂചിക മൂന്നുശതമാനവും പവര്‍, ഹെല്‍ത്ത്കെയര്‍ സൂചികകള്‍ മൂന്നു ശതമാനം വീതവും നേട്ടമുണ്ടാക്കി. ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
സെന്‍സെക്സ് 273 പോയിന്റ് ഉയര്‍ന്ന് 38,900.80ലും നിഫ്റ്റി 83 പോയന്റ് നേട്ടത്തില്‍ 11,470.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, സിപ്ല, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഭാരതി ഇന്‍ഫ്രാടെല്‍, ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, അദാനി പോര്‍ട്സ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഐഒസി, ഐസിഐസിഐ ബാങ്ക്, എച്ച്സിഎല്‍ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.16ശതമാനവും സ്മോള്‍ ക്യാപ് 0.54ശതമാനവും നേട്ടമുണ്ടാക്കി.