
മുംബൈ: റഷ്യ-ഉക്രെയ്ന്‍ പ്രതിസന്ധി രൂക്ഷമായതോടെ ആഗോള വിപണികളിലെ ഉയര്‍ന്ന വില്‍പ്പനയെ തുടര്‍ന്ന് ബുധനാഴ്ച സെന്‍സെക്‌സ് 778 പോയിന്റ് ഇടിഞ്ഞ് 55,500 ലെവലിനും താഴെയെത്തി. ബിഎസ്ഇ സൂചിക 778.38 പോയിന്റ് (1.38 ശതമാനം) താഴ്ന്ന് 55,468.90 ല്‍ അവസാനിച്ചപ്പോള്‍ നിഫ്റ്റി 187.95 പോയിന്റ് ( 1.12 ശതമാനം) ഇടിഞ്ഞ് 16,605.95 ല്‍ എത്തി.
സെന്‍സെക്സില്‍ 6 ശതമാനം ഇടിവോടെ മാരുതിയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ഡോ.റെഡ്ഡീസ്, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ നഷ്ടത്തില്‍ തൊട്ടുപിന്നിലുണ്ട്. മറുവശത്ത്, ടാറ്റ സ്റ്റീല്‍, ടൈറ്റന്‍, റിലയന്‍സ്, നെസ്ലെ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. മറ്റ് ഏഷ്യന്‍ വിപണികളില്‍, ഹോങ്കോംഗ്, ടോക്കിയോ, ഷാങ്ഹായ് ഓഹരികള്‍ നഷ്ടത്തില്‍ അവസാനിച്ചപ്പോള്‍ സിയോള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു.