
മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം വ്യപാര ആഴ്ചയുടെ അവസാന ദിവസം ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 166.07 പോയിന്റ് നേട്ടത്തില്‍ 52,484.67ലും നിഫ്റ്റി 42.20 പോയിന്റ് ഉയര്‍ന്ന് 15,722.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്മോള്‍ ക്യാപ് സൂചികയും കുതിപ്പ് നിലനിര്‍ത്തി.
ഇന്‍ഫ്ര, ഫാര്‍മ, ബാങ്ക് സെക്ടറുകളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചു. മെറ്റല്‍, പവര്‍ സൂചികകള്‍ ഒരുശതമാനം നഷ്ടം നേരിട്ടു. ബിഎസ്ഇ മിഡ് ക്യാപ് സൂചികയില്‍ നേട്ടമൊന്നുമില്ലായിരുന്നെങ്കിലും സ്മോള്‍ ക്യാപ് സൂചിക ഒരു ശതമാനം ഉയര്‍ന്നു. ഗ്ലാന്‍ഡ് ഫാര്‍മ, ഡിവീസ് ലാബ്, ഐസിഐസിഐ ലാബ്, റിലയന്‍സ്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീല്‍, ബ്രിട്ടാനിയ, പവര്‍ഗ്രിഡ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.