
മുംബൈ: തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 185.23 പോയന്റ് ഉയര്‍ന്ന് 39,086.03ലും നിഫ്റ്റി 72.70 പോയന്റ് നേട്ടത്തില്‍ 11,543ലുമാണ് വ്യാപാരം അവാസനിപ്പിച്ചത്. ബിഎസ്ഇയിലെ 1629 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1051 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 145 ഓഹരികള്‍ക്ക് മാറ്റമില്ല. ഓഗസ്റ്റില്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ ഉണര്‍വ് പ്രകടമായത് ഓട്ടോ ഓഹരികള്‍ നേട്ടമാക്കി.
എംആന്‍ഡ്എം, പവര്‍ഗ്രിഡ് കോര്‍പ്, ടാറ്റ സ്റ്റീല്‍, ഇന്‍ഡസിന്റ് ബാങ്ക്, എച്ച്സിഎല്‍ ടെക്, ഒഎന്‍ജിസി, ഇന്‍ഫോസിസ്, റിലയന്‍സ്, ടെക് മഹീന്ദ്ര, ടിസിഎസ്, ബജാജ് ഫിനാന്‍സ്, മാരുതി തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എന്‍ടിപിസി, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി മിഡ്ക്യാപ് 1.5ശതമാനവും സ്മോള്‍ ക്യാപ് 1.7ശതമാനവും ഉയര്‍ന്നു. ലോഹം, ഐടി സൂചികകളും നേട്ടമുണ്ടാക്കി.