
മുംബൈ: ഡിസംബറിലെ രണ്ടാമത്തെ ദിവസവും ദലാള്‍ സ്ട്രീറ്റില്‍ കരടികള്‍ പിടിമുറുക്കി. ദിനവ്യാപാരത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് വിപണി ക്ലോസ് ചെയ്തത്. ഐടി, ധനകാര്യ ഓഹരികളിലെ മുന്നേറ്റമാണ് വിപണി നേട്ടമാക്കിയത്. സെന്‍സെക്സ് 776.50 പോയിന്റ് ഉയര്‍ന്ന് 58,461.29ലും നിഫ്റ്റി 234.80 പോയിന്റ് നേട്ടത്തില്‍ 17,401.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്സി നാലുശതമാനം ഉയര്‍ന്ന് 2,810 നിലവാരത്തിലെത്തി.
പവര്‍ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളും നേട്ടത്തില്‍ മുന്നിലെത്തി. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടമുണ്ടാക്കുകയും ചെയ്തു. ഒമിക്രോണ്‍ ഭീതി ആഗോള വിപണികളെ ബാധിച്ചപ്പോഴാണ് ആഭ്യന്തര സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കിയത്. ഐടി, മെറ്റല്‍, റിയാല്‍റ്റി, ഓട്ടോ, എഫ്എംസിജി, ഓയില്‍ ആന്‍ഡ് ഗ്യാസ് ഉള്‍പ്പടെ എല്ലാ സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതം ഉയര്‍ന്നു.