റെക്കോഡ് തിരുത്തി ഓഹരി വിപണി; സെന്‍സെക്സ് 48,000വും നിഫ്റ്റി 14,100ഉം കടന്നു

January 04, 2021 |
|
Trading

                  റെക്കോഡ് തിരുത്തി ഓഹരി വിപണി;  സെന്‍സെക്സ് 48,000വും നിഫ്റ്റി 14,100ഉം കടന്നു

മുംബൈ: ഓഹരി വിപണിയില്‍ കാളകള്‍ പിടിമുറുക്കി. തുടര്‍ച്ചയായ ദിവസങ്ങളില്‍ സൂചികകള്‍ റെക്കോഡ് തിരുത്തി മുന്നേറുകയാണ്. ഇതാദ്യമായി സെന്‍സെക്സ് 48,000വും നിഫ്റ്റി 14,100ഉം കടന്നു. 307.82 പോയിന്റാണ് സെന്‍സെക്സിലെ നേട്ടം. 48,176.80ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 114.40 പോയിന്റ് ഉയര്‍ന്ന് 14,132.90ലുമെത്തി.

ബിഎസ്ഇയിലെ 2061 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 973 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികള്‍ക്ക് മാറ്റമില്ല. രണ്ട് കോവിഡ് വാക്സിനുകള്‍ക്ക് രാജ്യത്ത് അംഗീകാരം നല്‍കിയതാണ് വിപണിയ്ക്ക് കരുത്തായത്. നിര്‍മാണമേഖലയിലെ പിഎംഐ ഉയര്‍ന്നതും ദലാള്‍ സ്ട്രീറ്റിലെ നിക്ഷേപകപ്പടയെ ഉത്തേജിപ്പിച്ചു.

ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഐഷര്‍ മോട്ടോഴ്സ്, ഒഎന്‍ജിസി, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോര്‍കോര്‍പ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ്, അദാനി പോര്‍ട്സ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ലോഹം, ഐടി, വാഹനം, ഫാര്‍മ തുടങ്ങിയ സെക്ടറല്‍ സൂചികകള്‍ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു.

Related Articles

© 2024 Financial Views. All Rights Reserved