മൂന്നുദിവസത്തെ കുതിപ്പിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

March 04, 2021 |
|
Trading

                  മൂന്നുദിവസത്തെ കുതിപ്പിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മൂന്നുദിവസത്തെ കുതിപ്പിനൊടുവില്‍ വ്യാഴാഴ്ച ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 598.57 പോയിന്റ് താഴ്ന്ന് 10,846.08ലും നിഫ്റ്റി 164.80 പോയിന്റ് നഷ്ടത്തില്‍ 15,080.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1580 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1350 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 183 ഓഹരികള്‍ക്ക് മാറ്റമില്ല. ലോഹ വിഭാഗം ഓഹരികളിലെ വില്പന സമ്മര്‍ദമാണ് സൂചികകളെ ബാധിച്ചത്. യുഎസിലെ കടപ്പത്ര ആദായ വര്‍ധനവാണ് ആഗോള വ്യാപകമായി വിപണിയെ തളര്‍ത്തിയത്.  

ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അള്‍ട്രടെക് സിമെന്റ്, ശ്രീ സിമെന്റ്സ്, അദാനി പോര്‍ട്സ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

Related Articles

© 2024 Financial Views. All Rights Reserved